കേരളം

kerala

ETV Bharat / bharat

അരുണാചൽ പ്രദേശിൽ 12 പേർക്ക് കൂടി കൊവിഡ് - Arunachal pradesh

സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 172. രോഗമുക്തി നേടിയവർ 42.

അരുണാചൽ പ്രദേശ് കൊവിഡ്  ചാംഗ്ലാങ് കൊവിഡ്  അരുണാചൽ പ്രദേശ്  COVID-19 in Arunachal pradesh  Arunachal pradesh  Changlang
അരുണാചൽ പ്രദേശിൽ 12 പേർക്ക് കൂടി കൊവിഡ്

By

Published : Jun 26, 2020, 1:11 PM IST

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 172 ആയി ഉയർന്നു. പുതിയ കേസുകളിൽ ആറെണ്ണം നംസായ് ജില്ലയിൽ നിന്നും, നാലെണ്ണം ഇറ്റാനഗറിൽ നിന്നും, ചാങ്‌ലാങ്ങിൽ നിന്നും കിഴക്കൻ സിയാങ്ങിൽ നിന്നും ഓരോന്നും വീതമാണ് റിപ്പോർട്ട് ചെയ്‌തത്. പുതിയ കേസുകളിൽ ആർക്കും രോഗലക്ഷണങ്ങളില്ല, ഇവരെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. അരുണാചൽ പ്രദേശിൽ 129 പേർ ചികിത്സയിൽ തുടരുമ്പോൾ 42 പേർ രോഗമുക്തി നേടി. വെസ്റ്റ് കാമെംഗ് സ്വദേശിയായ സ്ത്രീ കൊവിഡ് ബാധിച്ച് മരിച്ചു. ചാങ്‌ലാങ് സ്വദേശികളായ രണ്ട് പേരും, ഒരു കിഴക്കൻ സിയാങ് സ്വദേശിയും, ഒരു ലോവർ ദിബാംഗ് വാലി സ്വദേശിയും കഴിഞ്ഞ ദിവസം രോഗമുക്തി നേടി ആശുപത്രി വിട്ടു. ചാങ്‌ലാങ്ങിൽ നിന്ന് 59 പേരും, ഇറ്റാനഗർ ക്യാപിറ്റൽ കോംപ്ലക്‌സിൽ നിന്ന് 34 പേരും, വെസ്റ്റ് കാമെംഗിൽ നിന്ന് 12 പേരും ചികിത്സയിലാണ്. സംസ്ഥാനത്ത് 336 സാമ്പിളുകൾ പരിശോധിച്ച് കഴിഞ്ഞു.

ABOUT THE AUTHOR

...view details