ജയ്‌പൂർ:ജോദ്‌പൂരിൽ 12 ബിഎസ്എഫ് സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 30 ബിഎസ്എഫ് സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വൈറസ് ബാധിച്ച് ഡൽഹിയിൽ നിന്ന് ജോധ്പൂരിലെത്തിയ സൈനികരുടെ എണ്ണം 42 ആയി. പോസ്റ്റിറ്റീവ് റിപ്പോർട്ട് ചെയ്ത സൈനികരെ ജോധ്പൂരിലെ എയിംസിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആഭ്യന്തര സുരക്ഷാ ചുമതലക്കായി ജയ്പൂരിൽ നിന്ന് ഡൽഹിയിലെ തബ്‌ലീഗ് മസ്ജിദിൽ ഡ്യൂട്ടി ചെയ്തിരുന്ന ഉദ്യോഗസ്ഥരാണിവർ.
ജോദ്‌പൂരിൽ 12 ബിഎസ്എഫ് സൈനികർക്ക് കൊവിഡ് - കൊവിഡ് പോസിറ്റീവ്
കഴിഞ്ഞ ദിവസം 30 ബിഎസ്എഫ് സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വൈറസ് ബാധിച്ച് ഡൽഹിയിൽ നിന്ന് ജോധ്പൂരിലെത്തിയ സൈനികരുടെ എണ്ണം 42 ആയി.
ജോദ്‌പൂരിൽ ബിഎസ്എഫിലെ പന്ത്രണ്ട് സൈനികർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
ജവാൻമാരുമായി ഇടപഴകിയവരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഫലം നെഗറ്റീവായാലും 14 ദിവസം ബിഎസ്എഫിന്‍റെ സബ്സിഡിയറി ട്രെയിനിങ്ങ് സെന്‍ററിൽ ക്വറന്‍റൈനിൽ തുടരാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.