ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചു; 1182 പേരെ അറസ്റ്റ് ചെയ്ത് അസം പൊലീസ് - violating COVID-19 lockdown
സംസ്ഥാനത്ത് ഇതുവരെ 504 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചു; 1182 പേരെ അറസ്റ്റ് ചെയ്ത് അസം പൊലീസ്
ഡിസ്പൂർ: അസമിൽ ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച 1182 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 504 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം രണ്ടായിരത്തിലധികം സാമ്പിളുകൾ പരിശോധിച്ചതിൽ 26 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. 165 സാമ്പിളുകളുടെ പരിശോധനാഫലം ഇനി ലഭിക്കാനുണ്ട്.