കേരളം

kerala

ETV Bharat / bharat

ലോക്ക് ഡൗൺ ലംഘനം; ഉത്തരാഖണ്ഡില്‍ 11,250 പേര്‍ അറസ്റ്റില്‍

ബുധനാഴ്‌ച 59 കേസുകൾ രജിസ്റ്റര്‍ ചെയ്യുകയും 455 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

ലോക്ക് ഡൗൺ ലംഘനം  ഉത്തരാഖണ്ഡ്  ലോക്ക് ഡൗൺ  കൊവിഡ് 19  Uttarakhand  COVID-19 lockdown  COVID-19  lockdown
ലോക്ക് ഡൗൺ ലംഘനം; ഉത്തരാഖണ്ഡില്‍ 11,250 പേര്‍ അറസ്റ്റില്‍

By

Published : Apr 30, 2020, 9:54 AM IST

ഡെറാഡൂൺ: ലോക്ക് ഡൗൺ ലംഘിച്ചതിനെ തുടർന്ന് ഉത്തരാഖണ്ഡില്‍ 11,250 പേര്‍ അറസ്റ്റിലായി. ബുധനാഴ്‌ച മാത്രം 59 കേസുകൾ രജിസ്റ്റര്‍ ചെയ്യുകയും 455 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇതോടെ ആകെ 2,328 കേസുകളാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് രജിസ്റ്റര്‍ ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. 5,593 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. 1.37 കോടി രൂപ പിഴ ഇനത്തില്‍ ഈടാക്കുകയും ചെയ്‌തു. കൊവിഡ് 19ന്‍റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 24ന് 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് മെയ് മൂന്ന് വരെ നീട്ടി.

ABOUT THE AUTHOR

...view details