ഇറ്റാനഗര്‍:അരുണാചല്‍ പ്രദേശിലെ തിരാപ് ജില്ലയിലെ ഭാഗപാനിയില്‍ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എ തിരോങ് അബോഹും മകനും ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. നാഗാഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
അരുണാചല്‍ പ്രദേശില്‍ ഭീകരാക്രമണം; പതിനൊന്ന് പേര്‍ മരിച്ചു - എംഎല്‍എ
മരിച്ചവരില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എ തിരോങ് അബോഹും മകനും
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന് സംശയമുള്ളതായി എന്‍പിപി നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കുമാര്‍ വായ് പറഞ്ഞു. അതി ദാരുണമായ സംഭവമാണ് നടന്നിരിക്കുന്നത്. ഇതിന് മുമ്പ് ഇത്തരത്തില്‍ ഒരു സംഭവം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആക്രമണത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ ട്വീറ്റ് പുറത്തുവിട്ടു. ഉത്തരവാദികള്‍ക്കെതിരെ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു