കേരളം

kerala

ETV Bharat / bharat

ഇന്‍ഡോറിലെ ആശുപത്രിയില്‍ തിമിര ശസ്‌ത്രക്രിയക്ക് വിധേയരായവര്‍ക്ക് കാഴ്‌ച നഷ്‌ടപ്പെടുന്നതായി പരാതി

2010 ലും ആശുപത്രിയില്‍ സമാന സംഭവം നടന്നിരുന്നു. അന്ന് 18 പേര്‍ക്കായിരുന്നു കാഴ്‌ച നഷ്‌ടമായത്.

By

Published : Aug 18, 2019, 11:08 AM IST

Updated : Aug 18, 2019, 4:04 PM IST

ഇന്‍ഡോറിലെ ആശുപത്രിയില്‍ തിമിര ശസ്‌ക്രിയക്ക് വിധേയരായവര്‍ക്ക് കാഴ്‌ച നഷ്‌ടപ്പെടുന്നതായി പരാതി

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്വകാര്യ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ 11 പേര്‍ക്ക് കാഴ്‌ച നഷ്‌ടപ്പെടുന്നതായി പരാതി. ദേശീയ അന്ധതാ നിവാരണ പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് എട്ടിന് ഇന്‍ഡോറിലെ കണ്ണാശുപത്രിയില്‍ ശസ്‌ത്രക്രിയക്ക് വിധേയരായവരാണ് പരാതിയുമായി രംഗത്തെത്തിയതെന്ന് ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രവീണ്‍ ജാഡിയ അറിയിച്ചു. ഇവരില്‍ പലര്‍ക്കും കാഴ്‌ച നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു. 2010 ലും ആശുപത്രിയില്‍ സമാന സംഭവം നടന്നിരുന്നു. അന്ന് 18 പേര്‍ക്കായിരുന്നു കാഴ്‌ച നഷ്‌ടമായത്.

ഇന്‍ഡോറിലെ ആശുപത്രിയില്‍ തിമിര ശസ്‌ത്രക്രിയക്ക് വിധേയരായവര്‍ക്ക് കാഴ്‌ച നഷ്‌ടപ്പെടുന്നതായി പരാതി

11 പേര്‍ക്കും 50,000 രൂപ നഷ്‌ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമല്‍നാഥ് അറിയിച്ചു. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമെന്നും ചെന്നൈയില്‍ നിന്നും രണ്ട് നേത്രവിദഗ്‌ധരെ ഇവരുടെ പരിശോധനക്കായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ആശുപത്രി അടച്ചുപൂട്ടാന്‍ ജില്ലാ കലക്‌ടര്‍ നിര്‍ദേശം നല്‍കി.

Last Updated : Aug 18, 2019, 4:04 PM IST

ABOUT THE AUTHOR

...view details