ചെങ്കൽപട്ട് (തമിഴ് നാട് ): ചെങ്കൽപട്ട് ജനറൽ ആശുപത്രിയിൽ 108 ആംബുലൻസിന് തീ പിടിച്ച് പൂർണമായും കത്തി നശിച്ചു. രോഗിയെ ഇറക്കുന്നതിനിടെ ഓക്സിജൻ സിലിണ്ടർ ചോർന്നാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീ അണച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന ഡ്രൈവർ സെൽവകുമാറും അസിസ്റ്റന്‍റ് അംബികയും ചേർന്ന് അതി സാഹസികമായി വ്യദ്ധയായ രോഗിയെ രക്ഷപെടുത്തി.
തമിഴ് നാട്ടിൽ 108 ആംബുലൻസിന് തീ പിടിച്ചു
രോഗിയെ ഇറക്കുന്നതിനിടെ ഓക്സിജൻ സിലിണ്ടർ ചോർന്നാണ് തീപിടിത്തമുണ്ടായത്
തമിഴ് നാട്ടിൽ 108 ആംബുലൻസിന് തീ പിടിച്ചു
മുപ്പത്തിലധികം 108 ആംബുലൻസാണ് ഇവിടെയുള്ളത്. ഈ സംഭവത്തെ തുടർന്ന് 1300 ഓളം 108 ആംബുലൻസുകളെ സുരക്ഷ പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യ വകുപ്പ് സെക്രട്ടറി രാധാകൃഷ്ണൻ ഉത്തരവിട്ടു.