കേരളം

kerala

ETV Bharat / bharat

കുടിയേറ്റക്കാരായ 10,000 ത്തോളം തൊഴിലാളികൾ സയാൻ അതിർത്തിയിലെത്തി - കുടിയേറ്റക്കാരായ 10,000 ത്തോളം തൊഴിലാളികൾ

ട്രെയിനുകളുടെയും ബസുകളുടെയും അഭാവത്തിൽ പരിഭ്രാന്തരായ തൊഴിലാളികൾ കാൽനടയായി 500 കിലോമീറ്റർ നടന്നാണ് യാത്ര ചെയ്യുന്നത്.

UP- Rajasthan border  UP CM  Yogi Adityanath  Coronavirus  Covid-19  കുടിയേറ്റക്കാരായ 10,000 ത്തോളം തൊഴിലാളികൾ  സയാൻ അതിർത്തിയിലെത്തി
കുടിയേറ്റക്കാരായ 10,000 ത്തോളം തൊഴിലാളികൾ സയാൻ അതിർത്തിയിലെത്തി

By

Published : Mar 31, 2020, 12:13 PM IST

ജയ്‌പൂർ: ലോക്‌ഡൗണിനിടെ കുടിയേറ്റക്കാരായ 10,000 ത്തോളം തൊഴിലാളികൾ സയാൻ അതിർത്തിയിലെത്തിയതായി റിപ്പോർട്ട്. ട്രെയിനുകളുടെയും ബസുകളുടെയും അഭാവത്തിൽ പരിഭ്രാന്തരായ തൊഴിലാളികൾ കാൽനടയായി 500 കിലോമീറ്റർ നടന്നാണ് യാത്ര ചെയ്യുന്നത്. യുപി-രാജസ്ഥാൻ അതിർത്തി കടന്ന് വീടുകളിലേക്ക് പോകാനുള്ള തൊഴിലാളികളുടെ ശ്രമത്തെ യുപി പൊലീസ് തടഞ്ഞിട്ടുണ്ട്. വിഷയത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്‌ വരുന്നതുവരെ ജനക്കൂട്ടത്തെ തടയാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അതേസമയം, മേഖലയിൽ 250 ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് യുപി പൊലീസ് സൂപ്രണ്ട് മൃദുൽ കച്ചവ ഇടിവി ഭാരതിനോട് പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ പലായനം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details