ഉത്തര്‍ പ്രദേശ്:മഹാരാഷ്ട്രയില്‍ നിന്നും ബിഹാറിലേക്ക് പുറപ്പെട്ട ആയിരത്തോളം തൊഴിലാളികളെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളില്‍ ജോലിക്ക് എത്തിയവരാണ് തിരിച്ചു വരുന്നതെന്ന് പൊലീസ് പറഞ്ഞു. ലോക്ക് ഡൗണ്‍ നില നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇവരെ ക്വാറന്‍റൈനിലാക്കിയത്. വെള്ളിയാഴ്ച രാത്രി കല്‍പ്പിയിലെ യമുന നദി പാലത്തില്‍ എത്തിയ ആയിരത്തോളം തൊഴിലാളികളെ പൊലീസ് ക്വാറന്‍റൈനിലേക്ക് മാറ്റുകയായിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നും ബിഹാറിലേക്ക് പോയ 1000 തൊഴിലാളികൾ ക്വാറന്‍റൈനില്‍ - കൊവിഡ്-19
മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളില്‍ ജോലിക്ക് എത്തിയവരാണ് തിരിച്ചു വരുന്നതെന്ന് പൊലീസ് പറഞ്ഞു. ലോക്ക് ഡൗണ്‍ നില നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇവരെ ക്വാറന്‍റൈനിലാക്കിയത്.
ചെക്ക് പോസ്റ്റില്‍ എത്തിയ തൊഴിലാളികള്‍ കടത്തി വിടാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അതിര്‍ത്തി അടച്ചതിനാല്‍ കടത്തി വിടാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. തൊഴിലാളികള്‍ ആവശ്യം ശക്തമാക്കിയതോടെ കല്‍പ്പി പൊലീസ് ഓഫീസര്‍ സതീഷ് സ്ഥലത്തെത്തി തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു. ഇവരെ പിന്നീട് കദൗറ, കല്‍പ്പി, ജലൗന്‍, മദോഗ്രഹ് തുടങ്ങിയ സ്ഥലങ്ങളിലെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് മറ്റി.
ഇവരുടെ പരിശോധനകള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മുംബൈ, പൂനെ, നാഗ്പൂര്‍, നാസിക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആയിര കണക്കിന് തൊഴിലാളികളാണ് ബിഹാറിലേക്ക് യാത്രതിരിക്കുന്നത്. അധികാരികളുടെ അനുമതി ഇല്ലാതെ നടത്തുന്ന യാത്ര വലിയ രീതിയിലുള്ള പ്രശ്നമാണ് ഉണ്ടാക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.