ലോക്ക് ഡൗൺ ലംഘനം; ഉത്തർപ്രദേശിൽ 100 പേർക്കെതിരെ പൊലീസ് കേസ് - ലോക്ക് ഡൗൺ ലംഘനം; ഉത്തർപ്രദേശിൽ 100 പേർക്കെതിരെ പൊലീസ് കേസ്
മാസ്ക് ധരിക്കാതെ എത്തിയ സംഘം സാമൂഹിക അകലം പാലിക്കാതെ നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
ലഖ്‌നൗ: ഉത്തർപ്രദേശിലെ അലിഗഡിൽ ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് 100 പേർക്കെതിരെ പൊലീസ് കേസ്. മാസ്ക് ധരിക്കാതെ എത്തിയ സംഘം സാമൂഹിക അകലം പാലിക്കാതെ നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. സെക്ഷൻ 269/188, ക്രിമിനൽ നമ്പർ 151/20 ലെ പകർച്ചവ്യാധി നിയമം എന്നിവ പ്രകാരം ഡൽഹി ഗേറ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആളുകളെ തിരിച്ചറിഞ്ഞ ശേഷം ഇവർക്കെതിരെ നടപടിയെടുക്കും. അതേസമയം, അലിഗഡിൽ 25 ഓളം കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.