ന്യൂഡൽഹി: ഷക്കൂർ ബസ്തി റെയിൽവേ സ്റ്റേഷനിൽ കൊവിഡ് രോഗികൾക്കായി പത്ത് ട്രെയിൻ കോച്ചുകൾ ഐസൊലേഷന്‍ വാർഡുകളാക്കി മാറ്റി. 160 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് 19 സ്ഥിരീകരിച്ച രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ ഐസൊലേഷന്‍ വാർഡിൽ പ്രവേശിപ്പിക്കൂ എന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഓരോ കോച്ചിലും 16 കിടക്കകളും ഓക്സിജൻ സിലിണ്ടറും ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.
രോഗികളുടെ എണ്ണത്തിൽ വർധന; പത്ത് ട്രെയിൻ കോച്ചുകൾ ഐസൊലേഷന്‍ വാർഡാക്കി മാറ്റി - railway coaches converted into isolation ward
ഡൽഹിയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം വർധിച്ച് വന്ന സാഹചര്യത്തിൽ റെയിൽവേ ഐസൊലേഷന്‍ വാർഡുകൾ ആവശ്യമാണെന്ന് സർക്കാർ നേരത്തേ അഭ്യർഥിച്ചിരുന്നു
രോഗികളുടെ എണ്ണത്തിൽ വർധന; പത്ത് ട്രെയിൻ കോച്ചുകൾ ഐസ്വലേഷൻ വാർഡാക്കി മാറ്റി
കൂടാതെ ഓരോ കോച്ചിനും ഒരു ഡോക്ടർ, നഴ്സ്, അറ്റൻഡന്റ്, ശുചിത്വ തൊഴിലാളികൾ എന്നിവരും ഉണ്ടായിരിക്കും. രോഗിയുടെ അവസ്ഥ മോശമാകുമ്പോൾ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റും .