കേരളം

kerala

ETV Bharat / bharat

മിസോറാമിൽ പത്ത് പേർക്ക് കൂടി രോഗം - മിസോറാം കോവിഡ്

എല്ലാവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്.

10 pCOVID-19 Mizoram Mizoram corona virus മിസോറാം കോവിഡ് കോവിഡ് മിസോറം *
Mizoram

By

Published : Jun 7, 2020, 4:28 PM IST

ഐസ് വാൾ: ന്യൂഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ പത്ത് പേർക്ക് മിസോറാമിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആകെ കേസുകൾ 34 ആയി. പുതിയ രോഗികളിൽ ഏഴ് പേർ മാമിത് ജില്ലയിൽ നിന്നും രണ്ട് പേർ ലോങ്‌ലായിയിൽ നിന്നും ഒരാൾ ഐസ് വാളിൽ നിന്നുമാണ്. ഇവർക്കാർക്കും തന്നെ രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു. കൊവിഡ് ചികിത്സക്ക് പ്രാമുഖ്യമുള്ള സോറം മെഡിക്കൽ കോളജ് ഉൾപ്പെടെ വിവിധ ആശുപത്രികളിലേക്ക് ഇവരെ മാറ്റി. നിലവിൽ മിസോറാമിൽ 33 സജീവ കേസുകളുണ്ട്. ആംസ്റ്റർഡാമിലെ മാർക്കിൽ നിന്ന് മടങ്ങിയ ശേഷം പോസിറ്റീവ് ആയിരുന്ന വ്യക്തി രോഗമുക്തി നേടി. ശനിയാഴ്ച 250 സാമ്പിളുകൾ പരിശോധിച്ചു. സാമ്പിൾ പരിശോധന വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. രോഗനിർണയത്തിനായി കൂടുതൽ കേന്ദ്രങ്ങളും സജ്ജീകരണങ്ങളും തയ്യാറാക്കാൻ ആരോഗ്യവകുപ്പ് ശ്രമിക്കുകയാണ്.

ABOUT THE AUTHOR

...view details