കേരളം

kerala

By

Published : Apr 10, 2020, 3:33 PM IST

ETV Bharat / bharat

കർണാടകയിൽ പത്ത് പേർക്ക് കൂടി കൊവിഡ് 19

സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 207 ആയി

10 new coronavirus cases in Karnataka  tally crosses 200 mark  കർണാടകയിലെ കൊവിഡ് ബാധിതർ  കൊവിഡ് 19  പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കർണാടകയിൽ പത്ത് പേർക്ക് കൂടി കൊവിഡ് 19

ബെംഗളൂരൂ: കർണാടകയിൽ പത്ത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 207 ആയി. ഇതുവരെ ആറ് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം കൊവിഡ് ബാധിച്ചവരിൽ 30 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

പുതിയതായി കൊവിഡ് സ്ഥിരീകരിച്ച പത്ത് പേരിൽ ഒമ്പത് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ അഞ്ച് പേർ മൈസുരുവിൽ നിന്നും നാല് പേർ ബെംഗളൂരൂവിൽ നിന്നും ഒരാൾ കല്‍ബുർഗിയിൽ നിന്നുമുള്ളവരാണ്. ഇവരിൽ രണ്ട് പേർ എട്ടും പതിനൊന്നും വയസുള്ള കുട്ടികളാണ്.

ABOUT THE AUTHOR

...view details