കേരളം

kerala

ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധിച്ചതിന് അറസ്റ്റിലായ 10 മദ്രസ വിദ്യാർഥികൾക്ക് ജാമ്യം

പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്‌ഐടി) റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശനിയാഴ്‌ചയാണ്  മദ്രസ ഹൊജാ ഇൽമിയയിലെ വിദ്യാർഥികൾക്ക്  ജാമ്യം ലഭിച്ചത്. കേസിൽ ഇവർക്കെതിരായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിനായിരുന്നില്ല

പൗരത്വ ഭേദഗതി നിയമം; പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ 10 മദ്രസ വിദ്യാർഥികൾക്ക് ജാമ്യം ലഭിച്ചു
പൗരത്വ ഭേദഗതി നിയമം; പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ 10 മദ്രസ വിദ്യാർഥികൾക്ക് ജാമ്യം ലഭിച്ചു

By

Published : Jan 5, 2020, 6:37 PM IST

മുസഫർനഗർ:ഡിസംബർ ഇരുപതിന് നഗരത്തിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 10 മദ്രസ വിദ്യാർഥികൾക്ക് ജാമ്യം ലഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്‌ഐടി) റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് മദ്രസ ഹൊജാ ഇല്‍മിയയിലെ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിച്ചത്. കേസിൽ ഇവർക്കെതിരായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിനായിരുന്നില്ല. നിരോധനാജ്ഞയുടെ ഉത്തരവുകൾ ലംഘിച്ചു എന്നതൊഴിച്ച് വിദ്യാർഥികൾക്കെതിരായി ചുമത്തിയ എല്ലാ കേസുകളും പിൻവലിച്ചു. പുതുക്കിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ എഴുപതോളം പേരെ അക്രമത്തിൽ അറസ്റ്റ് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details