നിയമങ്ങൾ ലംഘിച്ച് ഇന്ത്യയിലെത്തിയ 10 ഇന്തോനേഷ്യക്കാർക്ക് തടവ് ശിക്ഷ - വിദേശ വിസ നിയമം ലംഘിച്ചു
വിദേശ വിസ നിയമം ലംഘിച്ച് ഇന്ത്യയിലെത്തി തബ്‌ലീഗ് ജമാഅത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത 10 ഇന്തോനേഷ്യൻ പൗരന്മാരെ കോടതി ശിക്ഷിച്ചു
റാഞ്ചി: തബ്‌ലീഗ് ജമാഅത്ത് പരിപാടിയിൽ പങ്കെടുത്ത 10 ഇന്തോനേഷ്യൻ പൗരന്മാരെ ധൻബാദ് കോടതി 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ജയിലിലേക്ക് അയച്ചു. വിദേശ വിസ നിയമവും ദുരന്തനിവാരണ നിയമവും ലംഘിച്ചതിനെ തുടർന്നാണ് കോടതി ഇവരെ ശിക്ഷിച്ചത്. തബ്‌ലിഗ് സമ്മേളനത്തിന് ശേഷം ഇവർ പള്ളിയിൽ ഒളിച്ച് താമസിക്കുകയായിരുന്നു. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു. പട്‌ലിപുത്ര മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇവർ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. നിരീക്ഷണ കാലാവധി അവസാനിച്ചതോടെ ഇവരെ കോടതിയിൽ ഹാജരാക്കി. 10 പേർക്കും കൊവിഡ് ബാധിച്ചിട്ടില്ലെന്ന് സാമ്പിളുകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു. തുടര്‍ന്നാണ് ഇവരെ ജയിലിലേക്ക് മാറ്റിയത്.