ഹൈദരാബാദ്: ജീനോം വാലി ഓഫ് എക്സലൻസ് അവാർഡ് നേടി ഭാരത് ബയോടെക്ക്. കോവാക്സിൻ വികസിപ്പിച്ചതിനാണ് അംഗീകാരം. ഭാരത് ബയോടെക് സിഎംഡി കൃഷ്ണ എല്ല, ജെഎംഡി സുചിത്ര എല്ല എന്നിവർക്ക് തെലങ്കാന ഐടി മന്ത്രി കെ.ടി. രാമ റാവു അവാർഡുകൾ സമ്മാനിച്ചു. ബയോളജി രംഗത്ത് മികച്ച സേവനം നൽകുന്നവർക്ക് നൽകുന്ന അവാർഡാണിത്.
ജീനോം വാലി ഓഫ് എക്സലൻസ് അവാർഡ് നേടി ഭാരത് ബയോടെക്ക്
ഭാരത് ബയോടെക് സിഎംഡി കൃഷ്ണ എല്ല, ജെഎംഡി സുചിത്ര എല്ല എന്നിവർക്ക് തെലങ്കാന ഐടി മന്ത്രി കെ.ടി. രാമ റാവു അവാർഡുകൾ സമ്മാനിച്ചു.
ഈ വിജയം തന്‍റേത് മാത്രമല്ലെന്നും, തന്‍റെ കൂടെ പ്രവർത്തിച്ച എല്ലാവരുടെയും കൂടിയാണെന്നും അവാർഡ് സ്വീകരിച്ച ഭാരത് ബയോടെക് സിഎംഡി പറഞ്ഞു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിനുകളിൽ 65% ഹൈദരാബാദില്‍ നിന്നാണ്. എന്നാൽ നഗരത്തിന് ദേശീയ തലത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. ഇനി മറ്റൊരു പകർച്ച വ്യാധി ഭാവിയിൽ ഉണ്ടായാൽ, അതിനും വാക്സിൻ കണ്ടെത്തുക ഹൈദരാബാദ് നിന്നുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി ആയിരിക്കും. വാക്സിൻ ഉത്പാദനത്തിൽ ഹൈദരാബാദ് വലിയ ഒരു ക്ലസ്റ്ററാണ്. ഇത്രയും മികച്ച ഒരു ക്ലസ്റ്റർ ചൈനയിൽ പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.