കേരളം

kerala

ETV Bharat / bharat

ആര് വീഴും ആര് വാഴും ? തെലങ്കാനയില്‍ വാതുവപ്പുകാര്‍ കൊയ്യുന്നത് കോടികള്‍ - blank bank checks were given to the brokers

Betting in AP on Telangana elections :തെലങ്കാന തെരഞ്ഞെടുപ്പില്‍ ആര് ജയിക്കും ആര് തോല്‍ക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് വാതുവപ്പുകാര്‍. കോടികളുടെ വാതുവപ്പാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്നത്

TELENGANA ELECTION  HUGE BETTINGS ON MAJOR PARTIES AND LEADERS  CRORES OF RUPEES BETTED  betting in ap on telengana elections  പണമുണ്ടാക്കാന്‍ കച്ചകെട്ടി ഇടനിലക്കാര്‍  പന്തയങ്ങള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍  cricket betting operators entered the field  BRS wins KCR will become CM  blank bank checks were given to the brokers  betting gangs from Mumbai and Delhi
betting-in-ap-on-telangana-elections-huge-bettings-on-major-parties-and-main-leaders-winning-and-defeating-chances

By ETV Bharat Kerala Team

Published : Nov 16, 2023, 2:53 PM IST

Updated : Nov 16, 2023, 3:17 PM IST

ഹൈദരാബാദ്: സംസ്ഥാനത്ത് എങ്ങും ചൂടന്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാണ് നടക്കുന്നത്. ആരെങ്കിലും രണ്ട് പേര്‍ തമ്മില്‍ കണ്ടാല്‍ ആദ്യം ചോദിക്കുന്നത് ടിആര്‍എസ് ഹാട്രിക് നേടുമോ? കോണ്‍ഗ്രസിന് ഒരവസരം കിട്ടുമോ? താമരവിരിയുമോ? എന്നിങ്ങനെയാണ്.(tlengana election) ഇതിന് പുറമെ കോടിക്കണക്കിന് രൂപയുടെ വാതുവപ്പും വലിയ നേതാക്കളുടെ വിജയം പ്രവചിക്കലും ഇവിടെ നടക്കുന്നുണ്ട്.

വാതുവപ്പിന് ഇടനിലക്കാര്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സൃഷ്‌ടിച്ചു കഴിഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ തീപാറുന്ന പോരാട്ടം നടക്കുമ്പോള്‍ പണം കൊയ്യാന്‍ ഇറങ്ങിയിരിക്കുകയാണ് ക്രിക്കറ്റ് വാതുവപ്പുകാര്‍ അടക്കമുളള സംഘം (betting in ap on telengana elections ).താരമത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളാണ് തെലങ്കാനയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍. എല്‍ബി നഗര്‍,ശ്രീലിംഗപള്ളി, കുകാട്ട് പള്ളി, ഉപ്പല്‍, മാല്‍കഞ്ചിഗിരി, കുത്തുബുള്ളപൂര്‍, ജൂബിലി ഹില്‍സ് തുടങ്ങിയ മണ്ഡലങ്ങള്‍ മുതല്‍ കരിംഗനര്‍, സൂര്യപേട്ട്, ഹുസുറാബാദ്. ദുബാക്ക, ഗജ്വെല്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ അഞ്ഞൂറ് രൂപയ്ക്ക് നൂറ് രൂപ എന്നാണ് വാതുവപ്പുകാരുടെ കണക്ക്.

അതായത് നൂറ് രൂപയ്ക്ക് പന്തയം വയ്ക്കുന്ന ഒരാള്‍ വിജയിച്ചാല്‍ അയാള്‍ക്ക് അഞ്ഞൂറ് രൂപ കിട്ടും. ഭരണ-പ്രതിപക്ഷ പാര്‍ട്ടികളിലെ ഉന്നതര്‍ മാറ്റുരയ്ക്കുന്ന മണ്ഡലങ്ങളില്‍ ഇത് 1:10 അനുപാതത്തിലാണ്. നൂറ് രൂപയ്ക്ക് പന്തയം വച്ചാല്‍ വിജയിക്കുന്ന ആളിന് ആയിരം രൂപ കിട്ടും.(HUGE BETTINGS ON MAJOR PARTIES AND LEADERS).

ആന്ധ്രാപ്രദേശിലെ പശ്ചിമഗോദാവരി, വിജയവാഡ, നെല്ലൂര്‍, ഗുണ്ടൂര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ക്രിക്കറ്റ് വാതുവപ്പുകാരും ചൂതാട്ടക്കാരുമാണ് തെലങ്കാന തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് ഇറങ്ങിയിരിക്കുന്നത്. ഐപിഎല്ലിലും ലോകകപ്പ് ക്രിക്കറ്റിലും പന്തയം വച്ച് തോറ്റവരാണ് ഇവിടെ എത്തിയിരിക്കുന്നത്.

ഭീമാവരം മേഖലയില്‍ ഒരു കോടി രൂപയ്ക്ക് വരെ പന്തയങ്ങള്‍ ഉറപ്പിച്ചിട്ടുണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇടനിലക്കാര്‍ക്ക് തുക എഴുതാത്ത ചെക്കുകള്‍ ഒപ്പിട്ട് നല്‍കിയിരിക്കുകയാണ്. പന്തയത്തില്‍ ജയിച്ചാല്‍ അഞ്ച് കോടി രൂപവരെ ലാഭമെന്നാണ് വാഗ്‌ദാനം.തോറ്റാലും കിട്ടും ഒരു കോടി വരെ.

ഖരീദാബാദില്‍ മൂന്ന് പ്രധാന കക്ഷികളുടെ പേരിലാണ് വാതുവപ്പ്. രണ്ട് മുഖ്യ കക്ഷികളുടെ ഭൂരിപക്ഷം പ്രവചിച്ചാല്‍ വന്‍ ലാഭമുണ്ടാക്കാമെന്ന പ്രചരണമാണ് ഇടനിലക്കാര്‍ ജുബിലി ഹില്‍സ് മണ്ഡലത്തില്‍ നടത്തുന്നത്. ആരാകും തെലങ്കാനയുടെ അടുത്ത മുഖ്യമന്ത്രി എന്നതിനും ബെറ്റുണ്ട്. ബിആര്‍എസ് ഭൂരിപക്ഷം നേടിയാല്‍ കെസിആര്‍ മൂന്നാംവട്ടവും മുഖ്യമന്ത്രിയാകും.

കോണ്‍ഗ്രസാണ് ഭൂരിപക്ഷം നേടുന്നതെങ്കില്‍ ആരാകും മുഖ്യമന്ത്രി എന്നത് വലിയ ചോദ്യമാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെയും പ്രധാനികളുടെയും പേരാണ് ഉയരുന്നത്. ഗുണ്ടൂര്‍ ജില്ലയിലെ പ്രമുഖ നേതാവിന് വേണ്ടി നേരത്തെ തന്നെ ഇടനിലക്കാര്‍ കളത്തിലിറങ്ങിക്കഴിഞ്ഞു.

ബിആര്‍എസിന്‍റെയും കോണ്‍ഗ്രസിന്‍റെയും പേരിലാണ് വാതുവപ്പ് ഏറെയും നടക്കുന്നത്. മുംബൈയിലെയും ഡല്‍ഹിയിലെയും വമ്പന്‍ വാതുവപ്പുകാരും തെലങ്കാന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രംഗത്തുണ്ട്.

also read;Telangana Election 2023: ഒരുമിച്ച് നേരിടാമെന്ന് അമിത് ഷാ, 33 സീറ്റ് വേണമെന്ന് പവന്‍ കല്യാണ്‍: തെലങ്കാനയില്‍ ബിജെപി-ജനസേന സഖ്യം തെളിയുന്നു

Last Updated : Nov 16, 2023, 3:17 PM IST

ABOUT THE AUTHOR

...view details