ബംഗളുരു : ഭര്‍തൃവീട്ടില്‍ നേരിട്ട ദുരിതങ്ങള്‍ വെളിപ്പെടുത്തി മുന്‍ മാധ്യമ പ്രവര്‍ത്തക രംഗത്ത് (Bengaluru woman journalist domestic violence case). മറ്റൊരു രാജ്യത്തുള്ള സ്ത്രീയുമായി ഭര്‍ത്താവിനുള്ള ബന്ധത്തെക്കുറിച്ചും അവര്‍ തുറന്ന് പറയുന്നു. ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ ദ്രോഹമടക്ക വിശദീകരിച്ച് കൊണ്ട് ആണ് യുവതി പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത് (Bengaluru woman journalist about domestic violence).
രണ്ടര വയസുള്ള മകനൊപ്പം വീട്ടില്‍ നിന്ന് തന്നെ പുറത്താക്കി. ഇപ്പോള്‍ തന്‍റെ ജീവനും തൊഴിലിനും ഭീഷണി നേരിടുന്നുണ്ടെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭര്‍തൃവീട്ടില്‍ നേരിടുന്ന ദുരിതങ്ങളും വിവാഹമോചനത്തിന് വേണ്ടിയുള്ള സമ്മര്‍ദങ്ങളും കാട്ടി നേരത്തെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. കഴിഞ്ഞയാഴ്‌ച നഗരത്തിലെ ഭര്‍തൃവീട്ടില്‍ വച്ച് ഭര്‍തൃസഹോദരന്‍ അഭിജിത് ധര്‍ അമ്മ ലക്ഷ്‌മി ധറിന്‍റെ സഹായത്തോടെ തന്നെ ക്രൂരമായി ആക്രമിച്ചതായും പരാതിയില്‍ പറയുന്നു.
'നേരത്തെ ചാനല്‍ പ്രവര്‍ത്തകയായിരുന്നു. ആ ജോലി ഭര്‍തൃവീട്ടുകാര്‍ നഷ്‌ടപ്പെടുത്തി. ഇപ്പോള്‍ ബെംഗളൂരുവിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലിയും ഇല്ലാതാക്കാന്‍ ഭര്‍തൃവീട്ടുകാര്‍ ശ്രമിക്കുന്നു. കുറേക്കാലം എല്ലാം സഹിച്ചു. വല്ലാത്തൊരു മാനസികാവസ്ഥയില്‍ എത്തിയപ്പോഴാണ് പരാതിപ്പെടാന്‍ തീരുമാനിച്ചത്. ഭര്‍ത്താവും അദ്ദേഹത്തിന്‍റെ അമ്മയും സഹോദരനും ദ്രോഹിക്കാറുണ്ടെ'ന്നും അവര്‍ വെളിപ്പെടുത്തുന്നു.