കേരളം

kerala

ടെറസില്‍ പതാക ഉയര്‍ത്താന്‍ ശ്രമിക്കവെ കാല്‍വഴുതി വീണു, സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം

By

Published : Aug 15, 2022, 3:46 PM IST

ഓഗസ്റ്റ് 14 ന് ഉച്ചയ്ക്ക് വീടിനുമുകളില്‍ ദേശീയ പതാക കെട്ടിവയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബെംഗളൂരുവിലെ എച്ച്‌.ബി.ആർ ലേഔട്ടിലാണ് സംഭവം

ടെറസില്‍ പതാക ഉയര്‍ത്തുന്നതിനിടെ കാല്‍വഴുതി വീണു; ബെംഗളൂരുവില്‍ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം
ടെറസില്‍ പതാക ഉയര്‍ത്തുന്നതിനിടെ കാല്‍വഴുതി വീണു; ബെംഗളൂരുവില്‍ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു :കര്‍ണാടകയില്‍ വീടിനുമുകളില്‍ ദേശീയ പതാക കെട്ടിവയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണ് സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. സുള്ള്യ സ്വദേശിയായ വിഷുകുമാറാണ് (33) മരിച്ചത്. കുടുംബത്തോടൊപ്പം താമസിക്കുന്ന ബെംഗളൂരുവിലെ എച്ച്‌.ബി.ആർ ലേഔട്ട് പ്രദേശത്തെ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ ടെറസിൽ നിന്നുമാണ് ഇയാള്‍ വീണത്.

ഞായറാഴ്ച (ഓഗസ്റ്റ് 14) ഉച്ചയ്ക്ക് 1.45 നാണ് സംഭവം. പതാക കെട്ടുന്നതിനായി ടെറസിന്‍റെ സംരക്ഷണ ഭിത്തിയിൽ കയറിയ സമയം അബദ്ധത്തിൽ കാൽ വഴുതി നിലത്തുവീഴുകയായിരുന്നു. ഭാര്യയ്ക്കും രണ്ട് വയസുള്ള മകൾക്കും മാതാപിതാക്കൾക്കുമൊപ്പമാണ് ഇയാള്‍ എച്ച്‌.ബി.ആർ ലേഔട്ടില്‍ താമസിച്ചുവന്നിരുന്നത്.

ABOUT THE AUTHOR

...view details