ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും പൊലീസും സ്‌കൂളുകളില്‍ പരിശോധന നടത്തി ഭീഷണി വ്യാജമെന്ന് കണ്ടെത്തി.
ബെംഗളൂരുവില്‍ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി, കുട്ടികളെ ഒഴിപ്പിച്ച് പരിശോധിച്ചു: വ്യാജമെന്ന് പൊലീസ്
ഇ മെയില്‍ വഴി ലഭിച്ച ബോംബ് ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡും പൊലീസും ബെംഗളൂരു നഗരത്തിലെ സ്‌കൂളുകളില്‍ പരിശോധന നടത്തി. 44 സ്‌കൂളുകളിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
Published : Dec 1, 2023, 10:31 AM IST
|Updated : Dec 1, 2023, 5:16 PM IST
ബോംബ് ഭീഷണി എന്ന വിവരം പുറത്തറിഞ്ഞതോടെ മാതാപിതാക്കൾ രാവിലെ തന്നെ കുട്ടികളെ തിരികെ വിളിക്കാനായി സ്‌കൂളുകളിലേക്ക് ഓടിയെത്തി. ഇത് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. നാഷണൽ, വിദ്യാശിൽപ, എൻപിഎസ്, ബസവേശ്വര നഗറിലെ കാർമൽ സ്‌കൂളുകൾ, ഹെബ്ബഗോഡിയിലെ എബനേസർ തുടങ്ങി 44 സ്‌കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണി സന്ദേശത്തെ തുടർന്ന് കുട്ടികളെ വാഹനങ്ങളിലും രക്ഷിതാക്കൾക്കൊപ്പവും വീടുകളിലേക്ക് പറഞ്ഞുവിട്ടിരുന്നു. കഴിഞ്ഞ വർഷവും സമാനമായ സന്ദേശം വന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തവണ ബോംബ് ഭീഷണി ഗൗരവമായി എടുത്താണ് പരിശോധന നടത്തിയത്. ബോംബ് ഭീഷണി സംബന്ധിച്ച ഇമെയിൽ പരിശോധിക്കാൻ സിഐഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി.ദയാനന്ദ്, ബെംഗളൂരു റൂറൽ ജില്ല പൊലീസ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
TAGGED:
ബംഗളൂരു ബോംബ് ഭീഷണി