ബെംഗളൂരു:ബെംഗളൂരു കലാപക്കേസിൽ കോൺഗ്രസ് നേതാവും മുൻ ബെംഗളൂരു മേയറുമായ സമ്പത്ത് രാജ് ജുഡീഷ്യൽ കസ്റ്റഡിയിൽ. നാല് പേർ കൊല്ലപ്പെട്ട ബെംഗളൂരു അക്രമക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റിലായ സമ്പത്ത് രാജിനെ സിറ്റി സിവിൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. കേസിൽ വാദം കേട്ട ശേഷം സമ്പത്ത് രാജിനെ നവംബർ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാന്‍ ഉത്തരവിടുകയായിരുന്നു. നവംബർ 17നാണ് കോൺഗ്രസ് നേതാവ് സമ്പത്ത് രാജിനെ അറസ്റ്റ് ചെയ്‌തത്. ഓഗസ്റ്റ് 11നാണ് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആക്രമണമുണ്ടായത്.
ബെംഗളൂരു കലാപക്കേസ്; കോൺഗ്രസ് നേതാവ് സമ്പത്ത് രാജ് ജുഡീഷ്യൽ കസ്റ്റഡിയിൽ - ജുഡീഷ്യൽ കസ്റ്റഡി
ബെംഗളൂരു അക്രമക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റിലായ സമ്പത്ത് രാജിനെ സിറ്റി സിവിൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. കേസിൽ വാദം കേട്ട ശേഷം സമ്പത്ത് രാജിനെ നവംബർ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് ഉത്തരവിടുകയായിരുന്നു.
ബെംഗളൂരു കലാപക്കേസ്; കോൺഗ്രസ് നേതാവ് സമ്പത്ത് രാജ് ജുഡീഷ്യൽ കസ്റ്റഡിയിൽ
കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്‌ത കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്നാണ് ബെംഗളൂരുവില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേർ കൊല്ലപ്പെട്ടിരുന്നു. വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്‌ത എം.എല്‍.എയുടെ ബന്ധു നവീനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.