ബെംഗളൂരു:കാണാതായ വളർത്തുപൂച്ചയെ കണ്ടെത്തുന്നവർക്ക് 35,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബെംഗളൂരു സ്വദേശി. ബെംഗളൂരു ജയനഗറിലെ രാജണ്ണ ലേഔട്ടിൽ താമസിച്ചുവരുന്ന മിസ്‌ബ ഷെരീഫ് എന്നയാളുടെ അലിജെ എന്ന പേർഷ്യൻ പെൺപൂച്ചയാണ് കാണാതായത്. ജനുവരി 15ന് ഇയാളുടെ വീട്ടിൽ നിന്നും പൂച്ചയെ മോഷ്‌ടിച്ചുവെന്നാണ് ആരോപണം.
വളർത്തുപൂച്ചയെ കണ്ടെത്തുന്നവർക്ക് 35,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബെംഗളൂരു സ്വദേശി ALSO READ:കടപ്പാടിന്‍റെ പ്രതീകം; നേതാജിയുടെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
തന്‍റെ വളർത്തുപൂച്ചയെ കാണാനില്ലെന്ന് തിലക് നഗർ പൊലീസ് സ്‌റ്റേഷനിൽ ഷെരീഫ് പരാതിയും നൽകിയിട്ടുണ്ട്. ഇതിനിടെയാണ് പൊതുജനങ്ങളുടെ സഹായവും അദ്ദേഹം തേടിയിരിക്കുന്നത്. കാണാതായ പൂച്ചയെ കണ്ടുപിടിച്ച് നൽകുന്നവർക്ക് ബന്ധപ്പെടാൻ തന്‍റെ ഫോൺ നമ്പറും (9886234520) ഷെരീഫ് പങ്കുവച്ചിട്ടുണ്ട്.
കൂടാതെ തന്‍റെ പൂച്ചയും വീട്ടിൽ വളർത്തിവരുന്ന മുയലും ഒന്നിച്ചുള്ള മനോഹരമായ വീഡിയോയും അദ്ദേഹം പങ്കിട്ടു.