കൊൽക്കത്ത: യാസ് ചുഴലിക്കാറ്റും കൊവിഡ് രണ്ടാം തരംഗവും സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതം ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ ധനമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതി. ബംഗാൾ സർക്കാർ കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അമിത് മിത്ര കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെഴുതിയ നാല് പേജ് വരുന്ന കത്തിൽ പറയുന്നു.
യാസ് ചുഴലിക്കാറ്റും കൊവിഡ് രണ്ടാം തരംഗവും സംസ്ഥാനത്തിന്‍റെ വരുമാനത്തെയും ധനസ്ഥിരതയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും നിലവിൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മിത്ര കത്തിലൂടെ ആവശ്യപ്പെട്ടു.