ന്യൂഡൽഹി:പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേർന്ന നടൻ മിഥുൻ ചക്രബർത്തിക്ക് വൈ പ്ലസ്കാറ്റഗറി സുരക്ഷ നൽകി കേന്ദ്രം. മിഥുൻ ചക്രബർത്തിക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ നന്ദിഗ്രാമിൽ ആക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് സുരക്ഷാ പരിരക്ഷ നൽകാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം. കാലിന് പരിക്കേറ്റ ബാനർജി നിലവിൽ കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ ചികിത്സയിലാണ്.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; മിഥുൻ ചക്രബർത്തിക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകി കേന്ദ്രം - മിഥുൻ ചക്രബർത്തി വാർത്ത
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായി നടക്കും
മാർച്ച് 7 ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ വച്ചായിരുന്നു മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേർന്നത്. 70 കാരനായ ചക്രബർത്തി രണ്ട് വർഷം മുൻപ് തൃണമൂൽ കോൺഗ്രസിന്‍റെ രാജ്യസഭ എംപിയായിരുന്നു. ശാരദ പോൻസി കുംഭകോണത്തിൽ പേര് പുറത്തുവന്നതിനെത്തുടർന്ന് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2016 ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞു.
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായി നടക്കും. അവസാനഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29 നും വോട്ടെണ്ണൽ മെയ് 2 നും നടക്കും. ടിഎംസി, കോൺഗ്രസ്-ഇടത് സഖ്യം, ബിജെപി എന്നീ പാർട്ടികൾക്കിടയിൽ സംസ്ഥാനം ഇത്തവണ ത്രികോണ മത്സരത്തിനായിരിക്കും സാക്ഷ്യം വഹിക്കുക.