കേരളം

kerala

ETV Bharat / bharat

ഷാജഹാന്‍ ഷെയ്ഖിന്‍റെ അറസ്റ്റില്‍ കാലതാമസം; വിശദീകരണവുമായി ബംഗാള്‍ ഗവര്‍ണര്‍ - TMC against ED

Delay in TMC leader Shahjahan Sheikh arrest: ഷാജഹാന്‍ ഷെയ്ഖിന്‍റെ അറസ്റ്റ് വൈകുന്നതില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണത്തില്‍ തൃപ്‌തനെന്ന് സി വി ആനന്ദ ബോസ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വെളിപ്പടുത്തലുകള്‍ പുറത്ത് വിടാനാകില്ലെന്നും ഗവര്‍ണര്‍.

Shahjahan Sheikh arrest  ration distribution scam  ഷാജഹാന്‍ ഷെയ്ഖിന്‍റെ അറസ്റ്റ്  റേഷന്‍ അഴിമതി
Bengal Governor 'convinced' with official explanation for delay in Shahjahan Sheikh arrest

By ETV Bharat Kerala Team

Published : Jan 12, 2024, 5:11 PM IST

കൊല്‍ക്കത്ത: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥരെ അക്രമിച്ച സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിന്‍റെ അറസ്റ്റ് വൈകുന്നതിന് ഉദ്യോഗസ്ഥര്‍ കാരണം ബോധിപ്പിച്ചതായി ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്. കഴിഞ്ഞാഴ്ച നടന്ന റെയ്ഡിനിടെ ആണ് ഇഡി ഉദ്യോഗസ്ഥരെ ഷാജഹാന്‍ ആക്രമിച്ചത്. റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്( Shahjahan Sheikh arrest).

തങ്ങളെ അലട്ടുന്ന ചില നിര്‍ണായക പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം പരിഗണിച്ച ശേഷമേ നടപടിയുണ്ടാകൂ എന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥരെ അപമാനിച്ച പശ്ചാത്തലത്തില്‍ അത് അത്യാവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില നിര്‍ണായക വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ അവ പുറത്ത് വിടാനാകില്ലെന്നും ആനന്ദ ബോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു(ration distribution scam.).

സന്ദേഷ്ഖാലി സംഭവത്തിന്‍റെ അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ തേടാനായി ചീഫ് സെക്രട്ടറി ഭഗവതി പ്രസാദ് ഗോപിക, ആഭ്യന്തര സെക്രട്ടറി നന്ദി ചക്രബര്‍ത്തി, ഡിജിപി രാജീവ് കുമാര്‍ എന്നിവരെ ആനന്ദബോസ് രാജ്ഭവനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇന്നലെ വൈകിട്ട് ഒരു മണിക്കൂറോളം ഗവര്‍ണര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി('convinced' with official explanation).

അറസ്റ്റ് വൈകുന്നതിന് അവര്‍ നിരത്തിയ കാരണങ്ങള്‍ തനിക്ക് ബോധ്യമായിട്ടുണ്ട്. റേഷന്‍ അഴിമതിയിലെ നടപടികളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മൂന്ന് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. ഷാജഹാനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും അയാള്‍ ഇന്ത്യ വിട്ട് പോയോ എന്നും ഗവര്‍ണര്‍ ആരാഞ്ഞിരുന്നു. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശവും ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായി. ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആനന്ദബോസ് നിര്‍ദ്ദേശിച്ചു.

ഈ മാസം അഞ്ചിനാണ് ഇഡി ഉദ്യോഗസ്ഥരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ െഷയ്ഖിനെ പിന്തുണയ്ക്കുന്നവര്‍ ആക്രമിച്ചത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പ്രവര്‍ത്തകര്‍ തകര്‍ക്കുകയും ചെയ്തു. നോര്‍ത്ത്24 പര്‍ഗാന സന്ദേഷ്ഖാലിയിലെ ഷെയ്ഖിന്‍റെ വസതിയില്‍ റെയ്ഡ് നടത്താന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം.

Also Read: ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവം; ബംഗാൾ സർക്കാരിനോട് വിശദീകരണം തേടി കേന്ദ്രം

ABOUT THE AUTHOR

...view details