കൊൽക്കത്ത:ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിയ്ക്കും എതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോകകപ്പില്‍ ഫൈനല്‍ ഒഴികെയുള്ള എല്ലാ മത്സരങ്ങളിലും ഇന്ത്യന്‍ ടീമിന് വിജയിക്കാനായെന്നും 'പാപികള്‍' എത്തിയ മത്സരത്തില്‍ മാത്രം ടീം പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു (West Bengal Chief Minister Mamata Banerjee).
നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. ഇന്ത്യന്‍ ടീം ലോകകപ്പില്‍ പരാജയപ്പെട്ടതില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി മമത ബാനര്‍ജിയും എത്തിയത്. കൊൽക്കത്തയിലോ മുംബൈയിലോ വച്ച് മത്സരം നടന്നിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഇന്ത്യ കപ്പ് അടിക്കുമായിരുന്നു (Congress Leader Rahul Gandhi).
ഇന്ത്യന്‍ ടീമിന് കളിക്കാന്‍ ബിജെപിയുമായി ബന്ധപ്പെട്ട കാവി നിറത്തിലുള്ള ജഴ്സിയാണ് നല്‍കിയതെന്നും എന്നാല്‍ അതിനെ എതിര്‍ത്ത കളിക്കാര്‍ മത്സരത്തിന് ആ ജഴ്സി ധരിച്ചില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. സാധാരണ ധരിക്കാറുള്ള നീല നിറത്തിലുള്ള ജഴ്സി അണിഞ്ഞാണ് സംഘം മത്സരത്തിന് എത്തിയത്. പരിശീലന മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യന്‍ ടീം കാവി നിറത്തിലുള്ള ജഴ്സി അണിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു (Rahul Gandhi Against PM).