ന്യൂഡല്‍ഹി:യാത്രക്കാര്‍ വിമാനത്താവള റണ്‍വേയില്‍ ഇരുന്ന് ഭക്ഷണം കഴിച്ച സംഭവത്തില്‍ വിശദീകരണം തേടി, വ്യോമയാന സുരക്ഷാ നിരീക്ഷകരായ, ബിസിഎഎസ് ഇന്‍ഡിഗോയ്ക്കും മുംബൈ വിമാനത്താവള നടത്തിപ്പുകാരായ മിയാലിനും നോട്ടീസ് നല്‍കി. ഞായറാഴ്ചയാണ് യാത്രക്കാര്‍ റണ്‍വേയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്( Mumbai airport incident).
മുംബൈ വിമാനത്താവളത്തില്‍ ധാരാളം യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും റണ്‍വേയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വഴിതിരിച്ച് വിട്ട ഗോവ-ഡല്‍ഹി വിമാനം മുംബൈയില്‍ ഇറക്കിയപ്പോഴാണ് സംഭവം( Passengers Having food on the airport tarmac). കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഞായറാഴ്ച മണിക്കൂറുകളോളം ഈ വിമാനം വൈകിയിരുന്നു( BCAS issues show cause notices to IndiGo, MIAL).
യാത്രക്കാര്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കുന്നതില്‍ ഇന്‍ഡിഗോയ്ക്കും വിമാനത്താവള അധികൃതര്‍ക്കും വീഴ്ചയുണ്ടായെന്നാണ് നിരീക്ഷണം. വിമാനത്തിന് ഇറങ്ങാനും മതിയായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് വ്യോമയാന സുരക്ഷ ബ്യൂറോ (ബിസിഎഎസ്) ചൂണ്ടിക്കാട്ടുന്നത്. ഇത് മൂലം യാത്രക്കാര്‍ക്ക് സുഗമമായി നടന്ന് പോകാന്‍ പോലും സാധിക്കുമായിരുന്നില്ല. യാത്രികര്‍ക്ക് വിശ്രമിക്കാനോ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനോ ഉള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വീഴ്ചയുണ്ടായി.