കർണാടകയിൽ ബസവരാജ ബൊമ്മയ് മുഖ്യമന്ത്രിയാകും
20:03 July 27
ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് ബൊമ്മയ്‌യുടെ പേര് നിർദേശിച്ചത്
ബെംഗളൂരു : കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള എം.എൽ.എ ബസവരാജ ബൊമ്മയ്‌യെ തെരഞ്ഞെടുത്തു. നിയമസഭ പാർട്ടി യോഗത്തിൽ ബിജെപി പാർലമെന്‍ററി ബോർഡാണ് ബൊമ്മയ്‌യുടെ പേര് നിർദേശിച്ചത്.
ബിഎസ് യെദ്യൂരപ്പ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു. ബൊമ്മയ്‌യുടെ പിതാവ് എസ് ആർ ബൊമ്മയ് കർണാടക മുന്‍ മുഖ്യമന്ത്രിയാണ്.
ബസവരാജ ബൊമ്മയ് 2008 ലാണ് ബിജെപിയിൽ ചേരുന്നത്. കർണാടകയിലെ ഹവേരി ജില്ലയിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയി നിയമസഭയിലെത്തിയിട്ടുണ്ട്.