മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ തകർന്ന ബാര്‍ജുകളില്‍ നിന്ന് 186 പേരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. 26 മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടർന്ന് അറബിക്കടലിൽ കുടുങ്ങിയ വരപ്രദ എന്ന ബോട്ടിൽ നിന്ന് രണ്ട് പേരെ കൂടി നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ട് ബാർജുകളിലുള്ളവർ സുരക്ഷിതരാണെന്ന് നാവിക സേന ഉദ്യോഗസ്ഥർ അറിയിച്ചു.
മുംബൈയിൽ അപകടത്തിൽപ്പെട്ട ബാർജിൽ നിന്ന് 186 പേരെ രക്ഷപ്പെടുത്തി - Barge accident rescue
കാറ്റിന്‍റെ തീവ്രത കുറഞ്ഞങ്കിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബുധനാഴ്‌ച രാവിലെ കൊച്ചിയിൽ നിന്നുള്ള ഷിപ്പ് ബാർജ് പി 305 ൽ നിന്ന് രക്ഷപ്പെട്ട 125 പേരെയും 22 മൃതദേഹങ്ങളും മുംബൈയിൽ എത്തിച്ചു. രക്ഷാപ്രവർത്തനം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാവിക സേന ഉദ്യോഗസ്ഥൻ മനോജ് ഝാ അറിയിച്ചു. നാവിക സേനയ്‌ക്കൊപ്പം കോസ്‌റ്റ് ഗാർഡും ഒഎൻജിസി കപ്പലുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കാറ്റിന്‍റെ തീവ്രത കുറഞ്ഞങ്കിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി തുടങ്ങി നിരവധി പ്രദേശങ്ങളിൽ വരും മണിക്കൂറുകളിൽ മഴ തുടരും.
Also Read:ടൗട്ടെ; മുംബൈയില്‍ തകര്‍ന്ന ബാര്‍ജിൽ നിന്ന് 184 പേരെ കൂടി രക്ഷപ്പെടുത്തി