മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നഗരത്തിലെ ഒരു ഗതാഗത കമ്പനിയുടെ ഓഫീസിൽ നിന്നാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
മഹാരാഷ്ട്രയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി - Maharashtra news
27 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്
മഹാരാഷ്ട്രയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു
വ്യാഴാഴ്‌ച രാത്രി നടത്തിയ റെയ്‌ഡിൽ 27 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ഓഫീസിലെ മാനേജരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഗുട്ട്ക, പുകയില ഉൽപന്നങ്ങൾ എന്നിവ സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവന്നതാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു