ന്യൂഡല്‍ഹി :ബലിപെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യ-പാക് അതിർത്തിയിൽ ബിഎസ്‌എഫും പാകിസ്ഥാൻ റേഞ്ചേഴ്‌സും മധുരം കൈമാറി. ഈദ് അൽ അദ്ഹയ്‌ക്ക് മുന്നോടിയായാണ് ഇരു രാജ്യങ്ങളിലേയും സൈനികര്‍ പരസ്‌പരം മധുരം കൈമാറി ആശംസകള്‍ അറിയിച്ചത്. ഗുജറാത്ത് അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
അതിര്‍ത്തിയില്‍ മധുരം കൈമാറിയും ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നും ഇന്ത്യ-പാക് സൈനികര്‍
ഇന്ത്യ-പാക് അന്താരാഷ്‌ട്ര അതിര്‍ത്തിയിലും, രാജസ്ഥാനിലെ ബാർമർ ജില്ലയിലുമാണ് ബിഎസ്‌എഫും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും മധുരം കൈമാറി ബലി പെരുന്നാള്‍ ആഘോഷിച്ചത്
ബലിപെരുന്നാള്‍: അതിര്‍ത്തിയില്‍ മധുരം കൈമാറിയും ആശംസകള്‍ നേര്‍ന്നും സൈനികരുടെ ആഘോഷം
Also read: ത്യാഗ സ്‌മരണയില്‍ വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍
ഗുജറാത്തിലെ ഇന്ത്യ-പാക് അന്താരാഷ്‌ട്ര അതിര്‍ത്തിയിലും, രാജസ്ഥാനിലെ ബാർമർ ജില്ലയിലുമാണ് സാഹോദര്യത്തിന്‍റെ സന്ദേശം വിളിച്ചോതുന്ന ഇടപെടലുണ്ടായത്. 'ത്യാഗത്തിന്‍റെ ഉത്സവം' എന്നും വിളിക്കപ്പെടുന്ന വിശുദ്ധ ദിനമാണ് ഈദ് അൽ-അദ്‌ഹ അല്ലെങ്കിൽ ബക്രീദ്. ലോകമെമ്പാടും വ്യത്യസ്‌ത രീതിയിലാണ് ഈദ് ആഘോഷിക്കുന്നത്.