ഹൈദരാബാദ്: പ്രശസ്തമായ ബാലാപൂർ ഗണേശ ലഡുവിന് ഈ വർഷം ലേലത്തിൽ റെക്കോർഡ് വില. 24,60,000 രൂപയാണ് ഇത്തവണ ലഡുവിന് വില ലഭിച്ചത്. ബാലാപൂർ ഗണേഷ് ഉത്സവ സമിതി അംഗം വംഗേടി ലക്ഷ്‌മ റെഡ്ഡിയാണ് ലേലത്തിലൂടെ ലഡു സ്വന്തമാക്കിയത്.
ബാലാപൂർ ലഡു ലേലം റെക്കോർഡ് വിലയ്ക്ക് - ഹൈദരാബാദ് വാര്‍ത്തകള്‍
മുന്‍ വര്‍ഷത്തേക്കാള്‍ 5 ലക്ഷത്തിലധികം രൂപയാണ് ലഡുവിന് ഇത്തവണ അധികം ലഭിച്ചത്.
ബാലാപൂർ ലഡു ലേലം റെക്കോർഡ് വിലയ്ക്ക്
കഴിഞ്ഞ വര്‍ഷം 18,90,000 രൂപയാണ് ലഡുവിന് ലഭിച്ചിരുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 5.70 ലക്ഷം രൂപയാണ് ലഡുവിന് ഇത്തവണ അധികം ലഭിച്ചത്. ഒന്‍പത് പേരാണ് ലേലത്തില്‍ പങ്കെടുത്തത്.