ബദരീനാഥ് ക്ഷേത്രം തുറന്നു; ഭക്തർക്ക് പ്രവേശനമില്ല - ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ട്വിറ്റർ
ജനങ്ങളുടെ സുരക്ഷയ്‌ക്കാണ് ഇപ്പോൾ സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ബദരീനാഥ് ക്ഷേത്രം തുറന്നു
ഡെറാഡൂൺ: ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ബദരീനാഥ് ക്ഷേത്രം തുറന്നു. പുലർച്ചെ 4: 15നാണ് തുറന്നത്. ക്ഷേത്രം തുറന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് ട്വീറ്റ് ചെയ്‌തു. എന്നാൽ ജനങ്ങളുടെ സുരക്ഷയ്‌ക്കാണ് ഇപ്പോൾ സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ക്ഷേത്ര സന്ദർശനം താത്‌കാലികമായി മാറ്റി വയ്‌ക്കണമെന്നും വീടുകളിലിരുന്ന് പ്രാർത്ഥനകളും ചടങ്ങുകളും നടത്തണമെന്നും അദ്ദേഹം അറിയിച്ചു.