ന്യൂഡൽഹി: അലോപ്പതിക്കെതിരെ നടത്തിയ വിവാദ പരാമർശം യോഗ ഗുരു ബാബ രാംദേവ് പിൻവലിച്ചു. ആധുനിക വൈദ്യശാസ്ത്രത്തെയും അലോപ്പതിയെയും എതിർക്കുന്നില്ലെന്നും തന്‍റെ പ്രസ്‌താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണെന്നും ബാബാ രാംദേവ് പറഞ്ഞു.
വിവാദ പരാമർശം പിൻവലിച്ചത് അദ്ദേഹത്തിന്‍റെ പക്വതയാണ് സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ കൊവിഡിനെ എങ്ങനെയാണ് നേരിട്ടതെന്നും ഈ പോരാട്ടത്തിൽ തങ്ങൾ വിജയിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു