കേരളം

kerala

By

Published : Nov 25, 2022, 9:48 PM IST

ETV Bharat / bharat

'വസ്‌ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികള്‍' ; ബാബ രാംദേവിന്‍റെ പരാമര്‍ശം വിവാദത്തില്‍

സ്‌ത്രീകള്‍ വസ്‌ത്രം ധരിച്ചില്ലെങ്കിലും സുന്ദരികളാണെന്ന വിവാദ പ്രസ്‌താവനയുമായി യോഗ ഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബ രാംദേവ്

Baba Ramdev  Baba Ramdev Controversial Statement  Controversial Statement on Woman  woman looks good even without wear anything  സ്‌ത്രീകള്‍  വസ്‌ത്രം  സുന്ദരി  സ്‌ത്രീത്വത്തെ അവഹേളിക്കുന്ന  വിവാദ പ്രസ്‌താവന  ബാബ രാംദേവ്  മഹാരാഷ്‌ട്ര  താനെ  പതഞ്ജലി  യോഗ  സാരി
'സ്‌ത്രീകള്‍ വസ്‌ത്രം ധരിച്ചില്ലെങ്കിലും സുന്ദരിയായി കാണാം'; സ്‌ത്രീത്വത്തെ അവഹേളിക്കുന്ന വിവാദ പ്രസ്‌താവനയുമായി ബാബ രാംദേവ്

താനെ (മഹാരാഷ്‌ട്ര) : സ്‌ത്രീകളെക്കുറിച്ചുള്ള ബാബ രാംദേവിന്‍റെ പരാമര്‍ശം വിവാദത്തില്‍. വസ്‌ത്രം ധരിക്കാതെ തന്നെ സ്‌ത്രീകള്‍ സുന്ദരികളാണെന്നായിരുന്നു യോഗ ഗുരുവും പതഞ്ജലിയുടെ സ്ഥാപകനുമായ ബാബ രാംദേവിന്‍റെ പ്രസ്‌താവന. താനെയില്‍ നടന്ന യോഗ ക്യാമ്പിലായിരുന്നു വിവാദ പരാമര്‍ശം.

രാവിലെ യോഗ സയന്‍സ് ക്യാമ്പും തുടര്‍ന്ന് യോഗ പരിശീലനവും നടന്നിരുന്നു. അതിന് തൊട്ടുപിന്നാലെ വനിതകള്‍ക്കായി ഒരു പൊതുയോഗം ആരംഭിച്ചു. ഇതിനായി സ്‌ത്രീകള്‍ അവരുടെ കൈവശം സാരി കരുതിയിരുന്നു. എന്നാല്‍ സ്‌ത്രീകള്‍ക്ക് സാരി ഉടുക്കാന്‍ സമയം ലഭിക്കാതെ വന്നു.

സ്‌ത്രീത്വത്തെ അവഹേളിക്കുന്ന പ്രസ്‌താവനയുമായി ബാബ രാംദേവ്

എന്നാല്‍ ബുദ്ധിമുട്ടേണ്ടതില്ലെന്നും വീടുകളില്‍ പോയി ഉടുത്തുവരൂവെന്നും നിര്‍ദേശമുണ്ടായി. ഈ സമയത്താണ് ബാബ രാംദേവ് പ്രസ്‌തുത പരാമര്‍ശം നടത്തിയത്.

'സ്‌ത്രീകള്‍ സാരിയില്‍ സുന്ദരികളാണ്. സല്‍വാര്‍ സ്യൂട്ടുകളിലും അവരെ ഭംഗിയില്‍ കാണാം. ഇനി വസ്‌ത്രം ധരിച്ചില്ലെങ്കിലും സ്‌ത്രീകള്‍ സുന്ദരികളാണ്' - എന്നായിരുന്നു ബാബ രാംദേവിന്‍റെ പരാമര്‍ശം.

കേവലം ശരീരം എന്നത് മാത്രം മുന്‍നിര്‍ത്തി സ്ത്രീകളെ വിലയിരുത്തുന്നതാണ് ബാബ രാംദേവിന്‍റെ വാക്കുകളെന്നാണ് വിമര്‍ശനം ഉയരുന്നത്.

ABOUT THE AUTHOR

...view details