മുംബൈ:മഹാരാഷ്ട്രയില്‍ കൊവിഡ് കൊവിഡ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിയെ ആയുഷ് ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മഹാരാഷ്ട്ര പദംപുരയിലെ മുനിസിപ്പല്‍ കൊറോണ സെന്‍ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗിയെ ഡോക്ടർ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി - പീഡനം
യുവതിയെ ബലം പ്രയോഗിച്ച് ഡോക്ടര്‍ ടെറസിന് മുകളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ കരച്ചില്‍ കേട്ട് ആശുപത്രി അധികൃതര്‍ എത്തുകയായിരുന്നു.
രണ്ട് ദിവസം മുന്‍പാണ് യുവതിയെ യുവതിയെ മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ ഈ യുവതിയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുവതിയെ ബലം പ്രയോഗിച്ച് ഡോക്ടര്‍ ടെറസിന് മുകളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ കരച്ചില്‍ കേട്ട് ആശുപത്രി അധികൃതര്‍ എത്തുകയായിരുന്നു. സംഭവം അറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കുമെന്നും കൊറോണ സെന്‍റര്‍ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. അതേസമയം സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.