കേരളം

kerala

ETV Bharat / bharat

Ayodhya Saints Demand Action Against AMU Students 'പലസ്‌തീനെ അനുകൂലിക്കുന്ന എഎംയുവിലെ വിദ്യാർഥികൾക്കെതിരെ നടപടി വേണം' : അയോധ്യയിലെ പുരോഹിതർ - എഎംയുവിലെ വിദ്യാർഥികൾക്കെതിരെ സന്യാസിമാർ

Ayodhya Saints Demanded AMU Name Change : അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ പേര് 'ഭാരത് മാതാ സർവകലാശാല' എന്നാക്കണമെന്ന് അയോധ്യയിലെ സന്യാസിമാർ

Ayodhya Saints  AMU Students  Action Against AMU Students  AMU Students supports Palestine  Aligarh Muslim University  Israel Palestine War  അയോധ്യയിലെ സന്യാസിമാർ  അലിഗഡ് മുസ്‌ലീം സർവകലാശാല  ഭാരത് മാതാ സർവകലാശാല  പലസ്‌തീൻ ഇസ്രായേൽ യുദ്ധം  എഎംയുവിലെ വിദ്യാർഥികൾക്കെതിരെ സന്യാസിമാർ  പലസ്‌തീനെ അനുകൂലിക്കുന്ന വിദ്യാർഥികൾ
Ayodhya Saints Demand Action Against AMU Students

By ETV Bharat Kerala Team

Published : Oct 10, 2023, 12:36 PM IST

അയോധ്യ : ഉത്തർ പ്രദേശിൽ അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ (Aligarh Muslim University) പലസ്‌തീനെ (Palestine) അനുകൂലിക്കുന്ന വിദ്യാർഥികൾക്കെതിരെ നടപടി എടുക്കണമെന്ന് അയോധ്യയിലെ സന്യാസിമാർ (Ayodhya Saints). എഎംയുവിലെ വിദ്യാർഥികളിൽ പലരും പലസ്‌തീന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം സർവകലാശാല വളപ്പിൽ റാലി നടത്തിയിരുന്നു. ഇസ്രയേലിനെ അപലപിക്കുന്നതിന് പകരം പലസ്‌തീൻ പക്ഷം പിടിക്കുന്നത് രാജ്യത്ത് വർഗീയ സംഘർഷം ആളിക്കത്തിക്കുന്നതിന് തുല്യമായ നടപടിയാണെന്ന് സന്യാസിമാർ പറഞ്ഞു.

റാലി നടത്തിയ വിദ്യാർഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ പേര് 'ഭാരത് മാതാ സർവകലാശാല' (Bharat Mata University) എന്നാക്കി മാറ്റണമെന്നും സന്യാസിമാർ ആവശ്യപ്പെട്ടു. നിരപരാധിയായ സ്‌ത്രീയെ ക്രൂരമായി മർദിച്ച പലസ്‌തീനിലെ ഭീകര സംഘടനയായ ഹമാസിനെ പിന്തുണച്ച അലിഗഡ് മുസ്‌ലിം സർവകലാശാല വിദ്യാർഥികളുടെ യുക്തിയെ ഹനുമാൻദർഹിലെ പുരോഹിതർ ചോദ്യം ചെയ്‌തിരുന്നു.

അതേസമയം, പലസ്‌തീൻ - ഇസ്രയേൽ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിനെ പിന്തുണച്ചിരുന്നു. ഇത് തീർത്തും ശരിയായ സമീപനമായിരുന്നെന്ന് തപസ്വി കന്‍റോൺമെന്‍റ് മേധാവി ജഗദ്‌ഗുരു പരമഹൻസ് ആചാര്യ (Jagadguru Paramhans Acharya) പറഞ്ഞു. മുസ്‌ലിം സർവകലാശാലകളിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇത് ആശങ്കാജനകമാണെന്നും ആചാര്യ കൂട്ടിച്ചേർത്തു.

Also Read :Israel Declares War: തിരിച്ചടിക്കാനൊരുങ്ങി ഇസ്രയേൽ, ഹമാസിനെതിരെ യുദ്ധ നീക്കം

പോരാട്ടത്തിൽ മരണം 1200 കടന്നു, ഗാസയിൽ സമ്പൂർണ ഉപരോധം :ഇസ്രയേൽ - പലസ്‌തീൻ സായുധ പോരാട്ടത്തിൽ നിലവിൽ മരണം 1200 കടന്നു. സൈനികരുൾപ്പടെ ആയിരക്കണക്കിന് പേർക്കാണ് ഇരു രാജ്യങ്ങളിലുമായി പരിക്കേറ്റിട്ടുള്ളത്. ദിവസങ്ങളായി തുടരുന്ന ആക്രമണത്തിൽ പലസ്‌തീനിലെ ഗാസയിൽ സമ്പൂർണ ഉപരോധത്തിന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഉത്തരവിട്ടിരുന്നു. വൈദ്യുതി, ഭക്ഷണം, ഇന്ധനം എന്നിവ എത്തുന്നത് തടയാനാണ് നടപടി. തീവ്രവാദ ഗ്രൂപ്പിന്‍റെ സൈനിക ശേഷിയും ഭരണ ശേഷിയും നശിപ്പിക്കുമെന്നും ഹമാസിനെ പരാമർശിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു.

ഇരു രാജ്യങ്ങളിലും നാശം വിതച്ച സായുധാക്രമണം :ഗാസയിൽ നിന്നും അപ്രതീക്ഷിതമായി ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് സായുധ സംഘങ്ങളുമായി പലയിടത്തും നിലയുറപ്പിക്കുകയായിരുന്നു. ജറുസലേമിലും ടെൽ അവീവിലും പലസ്‌തീൻ തീവ്രവാദികൾ റോക്കറ്റുകൾ ഉപയോഗിച്ച് കനത്ത നാശം വിതച്ചു. തുടർന്ന് ഇസ്രയേൽ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ഇസ്രയേലിൽ 700 ഓളം പേരും ഗാസയിൽ 500 ഓളം പേരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Also Read :Israel-Palestine Conflict : മരണം 1200 കവിഞ്ഞു; ഗാസയിൽ സമ്പൂർണ ഉപരോധത്തിന് ഉത്തരവിട്ട് ഇസ്രയേൽ

ഇസ്രയേൽ ഭാഗത്ത് നിന്നുള്ള 130 ലധികം ആളുകളെ തങ്ങൾ ബന്ദികളാക്കിയിട്ടുണ്ടെന്നും പലസ്‌തീൻ തീവ്രവാദ ഗ്രൂപ്പുകൾ അവകാശപ്പെടുന്നുണ്ട്. ഹമാസിന്‍റെ കൂടുതൽ നുഴഞ്ഞുകയറ്റം തടയാൻ അതിർത്തി വേലിക്കരികിലെ തുറസുകളിൽ ടാങ്കുകളും ഡ്രോണുകളും ഉൾപ്പടെ ഇസ്രയേൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details