കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയിലെ വായു മലിനീകരണം; സോണിയയും രാഹുലും ഗോവയില്‍

നെഞ്ചില്‍ അണുബാധയുള്ളതിനാല്‍ മലിനീകരണം കുറഞ്ഞ സ്ഥലത്തേക്ക് കുറച്ചു ദിവസം മാറിത്താമസിക്കണം എന്നാണ് ഡോക്ടര്‍മാര്‍ സോണിയയ്ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ സോണിയയും മകന്‍ രാഹുല്‍ഗാന്ധിയും പനാജിയിലെത്തി.

Interim Congress President Sonia Gandhi  Rahul Gandhi  Sonia Gandhi along with Rahul Gandhi reached Goa  Dabolim International Airport  ഡല്‍ഹിയിലെ വായു മലിനീകരണം; സോണിയയും രാഹുലും ഗോവയില്‍  ഡല്‍ഹിയിലെ വായു മലിനീകരണം  സോണിയയും രാഹുലും ഗോവയില്‍  നെഞ്ചില്‍ അണുബാധ  മലിനീകരണം
ഡല്‍ഹിയിലെ വായു മലിനീകരണം; സോണിയയും രാഹുലും ഗോവയില്‍

By

Published : Nov 20, 2020, 5:46 PM IST

പനാജി:ആരോഗ്യകാരണങ്ങളാല്‍ ഡല്‍ഹിയില്‍ നിന്ന് ഗോവിയിലേക്ക് മാറിത്താമസിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. നെഞ്ചില്‍ അണുബാധയുള്ളതിനാല്‍ മലിനീകരണം കുറഞ്ഞ സ്ഥലത്തേക്ക് കുറച്ചു ദിവസം മാറിത്താമസിക്കണം എന്നാണ് ഡോക്ടര്‍മാര്‍ സോണിയയ്ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ സോണിയയും മകന്‍ രാഹുല്‍ഗാന്ധിയും പനാജിയിലെത്തി. ഡല്‍ഹിയിലെ വായു മലിനീകരണം സോണിയുടെ ചുമയും ശ്വാസതടസ്സവും കൂട്ടുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയത്. കുറച്ചു കാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം സോണിയ ഗാന്ധി പൊതുപരിപാടികളില്‍ പങ്കെടുക്കാറില്ല.

സെപ്തംബര്‍ 12നാണ് വിദേശത്തെ പതിവു മെഡിക്കല്‍ പരിശോധനകള്‍ കഴിഞ്ഞ് സോണിയ ഗാന്ധി തിരിച്ചെത്തിയത്. കൊവിഡ് കാലത്ത് സമ്മേളിച്ച പാര്‍ലമെന്‍റ് സെഷനില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജനുവരിയിലും സോണിയ ഗാന്ധി ഗോവയിലെത്തിയിരുന്നു . ബിഹാര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ അഴിച്ചുപണി വേണമെന്ന മുറവിളി ശക്തമാകുന്നതിനിടെയാണ് സോണിയ പനജിയില്‍ എത്തുന്നത്.

ABOUT THE AUTHOR

...view details