കേരളം

kerala

ETV Bharat / bharat

തനിക്ക് കുട്ടിയില്ല ആ 'സൗഭാഗ്യം' സഹോദരന്‍റെ ഭാര്യയ്‌ക്കും വേണ്ട, മൂന്നരവയസുള്ള കുട്ടിയെ കൊലപ്പെടുത്തി യുവതി - ബീഹാര്‍ വാര്‍ത്തകള്‍

കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം കിടപ്പുമുറിയില്‍ തന്നെ കുഴിയുണ്ടാക്കി മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു വിഭ ദേവി

Aunt Murder Her Nephew And Buried The Dead Body in Bedroom  മൂന്നരവയസുള്ള കുട്ടിയെ കൊലപ്പെടുത്തി യുവതി  കുട്ടിയെ കൊലപ്പെടുത്തി  ബീഹാറിലെ മുസഫര്‍പൂര്‍  crime news  ക്രൈം വാര്‍ത്തകള്‍  ബീഹാര്‍ വാര്‍ത്തകള്‍  bihar news
തനിക്ക് കുട്ടിയില്ല ആ 'സൗഭാഗ്യം' സഹോദരന്‍റെ ഭാര്യയ്‌ക്കും വേണ്ട, മൂന്നരവയസുള്ള കുട്ടിയെ കൊലപ്പെടുത്തി യുവതി

By

Published : Nov 22, 2022, 10:59 PM IST

മുസഫര്‍പൂര്‍: മൂന്നര വയസുള്ള സഹോദരന്‍റെ മകനെ കൊലപ്പെടുത്തി യുവതി. ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയിലെ റസൂല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. വായില്‍ മണ്ണും കല്ലുകളും തിരുകി കയറ്റിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കിടപ്പുമുറിയില്‍ തന്നെ കുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.

സംഭവത്തില്‍ പ്രതിയായ വിഭ ദേവിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തനിക്ക് കുട്ടികളില്ലാത്തതിന്‍റെ ദുഃഖം ഉണ്ടായിരുന്നു എന്ന് വിഭ ദേവി പൊലീസിനോട് പറഞ്ഞു. വിവാഹിതയായിരുന്നെങ്കിലും ഭര്‍ത്താവുമായി തെറ്റിപിരിഞ്ഞ് കഴിയുകയാണ് വിഭ ദേവി.

തന്‍റെ സഹോദരന്‍റെ ഭാര്യ കുട്ടിയെ ലാളിക്കുന്നത് കണ്ട് തനിക്ക് അസൂയ ഉണ്ടാകാറുണ്ട്. തനിക്ക് സഹോദരന്‍റെ കുട്ടിയെ ലാളിക്കാന്‍ അത്രകണ്ട് അവസരം സഹോദരന്‍റെ ഭാര്യ നല്‍കാറില്ല. ഇതേതുടര്‍ന്നാണ് തനിക്ക് ലഭിക്കാത്ത സൗഭാഗ്യം സഹോദരന്‍റെ ഭാര്യയ്‌ക്കും ലഭിക്കരുത് എന്ന ചിന്തയില്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസിനോട് വിഭ ദേവി പറഞ്ഞു.

ABOUT THE AUTHOR

...view details