കൊൽക്കത്തയിൽ യുവതിക്ക് നേരെ ആക്രമണം - crimes in kolkata
ന്യൂ അലിപൂർ സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്
കൊൽക്കത്ത: കൊൽക്കത്തയിൽ ആറു പേർ ചേർന്ന് യുവതിയെ ആക്രമിച്ചു. പ്രതിരോധിക്കാന്‍ ശ്രമിച്ച പിതാവിനെയും പ്രതികൾ ആക്രമിച്ചു. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. ന്യൂ അലിപൂർ സ്വദേശിയായ യുവതി വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ ആറ് പേർ മോശം പരാമർശങ്ങൾ നടത്തുകയും അശ്ലീല ആംഗ്യം കാണിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനെ എതിർത്ത പെൺകുട്ടിയെ ഇവര്‍ ഉപദ്രവിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ അച്ഛൻ പ്രതികളെ മർദ്ദിച്ചു. തുടർന്ന് മറ്റ് രണ്ട് കുടുംബാംഗങ്ങൾ കൂടി എത്തിയതോടെ ആറ് പേരും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.