പ്രതാപ്‌ഗഡ് (ഉത്തര്‍പ്രദേശ്): രാഷ്‌ട്രീയ നേതാവും മാഫിയ തലവനുമായിരുന്ന അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും കൊലചെയ്‌ത പ്രതികള്‍ പ്രത്യേക ബാരക്കുകളില്‍. ശനിയാഴ്‌ച പ്രയാഗ്‌രാജില്‍ വച്ചാണ് ലവ്‌ലേഷ്, സണ്ണി, അരുണ്‍ എന്നിവര്‍ കൃത്യം നടത്തിയത്. പിന്നാലെ തിങ്കളാഴ്‌ച മൂവരെയും പ്രതാപ്‌ഗഡ് ജില്ല ജയിലിലേക്ക് മാറ്റി.
ജയിലില്‍ ഒറ്റപ്പെട്ട ബാരക്കുകളിലാണ് മൂന്ന് പേരെയും പാര്‍പ്പിച്ചിരിക്കുന്നത്. ജയിലിലെത്തി മെഡിക്കല്‍ പരിശോധനയ്‌ക്ക് ശേഷമാണ് മൂവരെയും പ്രത്യേക ബാരക്കുകളിലേക്ക് മാറ്റിയത്. ജയില്‍ മാനുവല്‍ പ്രകാരം രാത്രി ഏഴ് മണിക്ക് തന്നെ പ്രതികള്‍ക്ക് അത്താഴം നല്‍കിയിരുന്നു. ഭക്ഷണത്തിന് ശേഷം പ്രത്യേകം പാര്‍പ്പിച്ചിരിക്കുന്ന ബാരക്കുകളില്‍ മൂവരും സുഖമായി ഉറങ്ങി എന്നാണ് ലഭിക്കുന്ന വിവരം.
കൊലയാളികളായ ലവ്‌ലേഷ്, സണ്ണി, അരുണ്‍ എന്നിവരെ സുരക്ഷ മുന്‍നിര്‍ത്തി ജയിലിലെ മറ്റ് തടവുകാരില്‍ നിന്ന് അകറ്റി ഒറ്റപ്പെട്ട ബാരക്കുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ജയില്‍ അധികൃതര്‍. മൂന്ന് പേരും കഴിയുന്ന ബാരക്കുകള്‍ക്ക് സമീപം പത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് സംഘം മൂന്നുപേരെയും മുഴുവന്‍ സമയവും നിരീക്ഷിച്ച് വരികയാണ്.
24 മണിക്കൂറും സിസിടിവി നിരീക്ഷണത്തില്‍:പുലര്‍ച്ചെ അഞ്ചരയോടെയാണ് ജയിലിലെ ഇവരുടെ ഒരു ദിവസം ആരംഭിക്കുന്നത്. താമസം മറ്റ് തടവുകാര്‍ക്കൊപ്പം അല്ലെങ്കിലും അതിഖ്-അഷ്‌റഫ് വധക്കേസ് പ്രതികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്നത് മറ്റുള്ള തടവുകാര്‍ക്കൊപ്പമാണ്. മൂന്ന് പേരുടെയും മുഖത്ത് ആശങ്ക ഇല്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. മറ്റ് തടവുകാരെ പോലെ തന്നെയാണ് മൂവരും പെരുമാറുന്നത് എന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. സുരക്ഷ മുന്‍ നിര്‍ത്തി മൂന്നുപേരെയും താമസിപ്പിച്ചിരിക്കുന്ന ബാരക്കുകളില്‍ സിസിടിവി കാമറകളും പൊലീസ് ഘടിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാനാണ് സിസിടിവി കാമറ സജ്ജീകരിച്ചത്.