കേരളം

kerala

ETV Bharat / bharat

'അതിഖ് അഹമ്മദിനെയും സഹോദരനെയും കൊന്നത് പ്രശസ്‌തിക്ക് വേണ്ടി' : അക്രമികൾ പൊലീസിനോട്

അതിഖ്-അഷ്‌റഫ് സംഘത്തെ പൂർണമായി തുടച്ചുനീക്കാനും പ്രശസ്‌തിക്കും വേണ്ടിയാണ് കൊന്നതെന്ന് അക്രമികൾ

Atiq Ahmed  Atiq Ahmed murder  Atiq Ahmed ashraf ahmed  accused in atiq ahmed murder  prayagraj  അതിഖ് അഹമ്മദ്  അതിഖ് അഹമ്മദ് കൊലപാതകം  അതിഖ് അഹമ്മദ് കേസ് പ്രതികൾ  അഷ്‌റഫ് അഹമ്മദ് പ്രതികൾ  അതിഖ്അ ഷ്‌റഫ് സംഘം  കൊലപാതകം ഉത്തർപ്രദേശ്  പ്രയാഗ്‌രാജ്  പ്രശസ്‌തി
അതിഖ് അഹമ്മദ്

By

Published : Apr 16, 2023, 2:26 PM IST

പ്രയാഗ്‌രാജ് : പ്രശസ്‌തിക്ക് വേണ്ടിയാണ് അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും കൊലപ്പെടുത്തിയതെന്ന് അക്രമികൾ. അതിഖ്-അഷ്‌റഫ് സംഘത്തെ പൂർണമായി തുടച്ചുനീക്കുക എന്നതും ലക്ഷ്യം വച്ചാണ് കൃത്യം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ അക്രമികൾ വെളിപ്പെടുത്തി.

അറസ്റ്റിലായ അക്രമികൾ പൊലീസിനോട് കുറ്റം സമ്മതിച്ചു. 'അതിഖ്-അഷ്‌റഫ് സംഘത്തെ പൂർണമായി തുടച്ചുനീക്കാനും പേരെടുക്കാനും ലക്ഷ്യമിട്ടാണ് ഞങ്ങൾ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും കൊല്ലാൻ തീരുമാനിച്ചത്' -അക്രമികൾ പൊലീസിനോട് പറഞ്ഞു. പ്രാദേശിക മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തി ഇരുവരെയും കൊലപ്പെടുത്താൻ തങ്ങൾ പദ്ധതിയിട്ടിരുന്നു എന്നും പ്രതികൾ വെളിപ്പെടുത്തി. പ്രതികളെ ചോദ്യം ചെയ്‌ത് വരികയാണ്.

സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം നിരോധനാജ്ഞ ഏർപ്പെടുത്തുകയും പ്രധാന പൊതു സ്ഥാപനങ്ങളിലും സെൻസിറ്റീവ് ആയി കണക്കാക്കുന്ന പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കുകയും ചെയ്‌തു. അതിഖിനും സഹോദരനും നേരെയുണ്ടായ ആക്രമണത്തില്‍ ഒരു മാധ്യമ പ്രവർത്തകന് പരിക്കേല്‍ക്കുകയും ഒരു കോൺസ്റ്റബിളിന് വെടിയേൽക്കുകയും ചെയ്‌തുവെന്ന് പ്രയാഗ്‌രാജ് പൊലീസ് കമ്മിഷണർ രമിത് ശർമ പറഞ്ഞു.

2005ൽ ബിഎസ്‌പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലും ഈ വർഷം ഫെബ്രുവരി 24ന് ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു അതിഖ് അഹമ്മദ്. ബിഎസ്‌പി നേതാവ് രാജു പാലിന്‍റെ കൊലപാതകത്തിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ് പാൽ.

Also read :കൊന്ന് തള്ളാൻ മടിയില്ലാത്ത മാഫിയ തലവൻ, വിജയം മാത്രം കൊയ്‌ത രാഷ്‌ട്രീയക്കാരൻ, ഉമേഷ് പാല്‍ വധത്തോടെ അടിപതറി; അതിഖിന്‍റെ കഥ ഇങ്ങനെ

വെടിയുതിർത്തത് തൊട്ടടുത്ത് നിന്ന്: ഇന്നലെ രാത്രി പത്തരയോടെയാണ് നടുറോഡിൽ വച്ച് അതിഖ് അഹമ്മദിനെയും സോഹദരൻ അഷ്‌റഫ് അഹമ്മദിനെയും അക്രമിസംഘം കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്ക് വൈദ്യ പരിശോധനക്കായി കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമപ്രവർത്തകർ എന്ന വ്യാജേന എത്തിയ അക്രമികൾ വെടിയുതിർത്തത്. അതിഖ് അഹമ്മദിന്‍റെ മകൻ അസദ് അഹമ്മദിനെയും കൂട്ടാളിയെയും കഴിഞ്ഞ ദിവസം ഝാൻസിയിൽ വച്ച് യുപി എസ്‌ടിഎഫ്‌ സംഘം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അതിഖിനെയും അഷ്‌റഫിനെയും അക്രമി സംഘം കൊലപ്പെടുത്തിയത്.

സംരക്ഷണം വേണമെന്ന് അതിഖ്, വിസമ്മതിച്ച് സുപ്രീം കോടതി: തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് അതിഖ് അഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സംരക്ഷണം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു. സർക്കാരും പൊലീസും സംരക്ഷണം ഒരുക്കുമെന്നും കൂടുതൽ ആവശ്യങ്ങൾക്കായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനുമായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. സുപ്രീം കോടതി വിധി വന്ന് രണ്ടാഴ്‌ചക്കുള്ളിലാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും അക്രമികൾ വെടി വച്ച് കൊലപ്പെടുത്തിയത്.

ക്രമസമാധാനം ഉറപ്പാക്കണമെന്ന് യോഗി ആദിത്യനാഥ്: സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും ജാഗ്രത പാലിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. ഇന്നലെ രാത്രി ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ യുപി ആഭ്യന്തര സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡിജിപി ആർകെ വിശ്വകർമ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details