കുളു: ഹിമാചൽ പ്രദേശിലെ അടൽ തുരങ്കം ഹിമപാത മുന്നറിയിപ്പിനെ തുടർന്ന് താൽക്കാലികമായി അടച്ചു. കുളു, ഷിംല, ലാഹോൾ, മനാലി എന്നിവിടങ്ങളിൽ ഹിമപാതമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മനാലിയിലെ റോഹ്താങ് പ്രദേശത്ത് ഹിമപാതത്തിന് സാധ്യത കൂടുതലാണ്. അതിനാൽ ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളിൽ പോകരുതെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഹിമപാത മുന്നറിയിപ്പ്: അടൽ തുരങ്കം താൽക്കാലികമായി അടച്ചു - ഹിമാചൽ പ്രദേശിലെ അടൽ തുരങ്കം
മനാലിയിലെ റോഹ്താങ് പ്രദേശത്ത് ഹിമപാതത്തിന് സാധ്യത കൂടുതലാണ്. അതിനാൽ ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളിൽ പോകരുതെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഹിമപാത മുന്നറിയിപ്പിനെ തുടർന്ന് അടൽ തുരങ്കം താൽക്കാലികമായി അടച്ചു
നിലവിൽ സോളംഗ് നള വരെ മാത്രമേ സഞ്ചാരികൾക്ക് പോകാൻ അനുവാദമുള്ളൂ. കാലാവസ്ഥ അനുകൂലമാകുമ്പോൾ വിനോദ സഞ്ചാരികൾക്കായി വീണ്ടും അടൽ തുരങ്കം തുറന്ന് നൽകുമെന്നും അധികൃതർ അറിയിച്ചു. ഹിമാചൽ പ്രദേശിലെ കുളു ജില്ലയെയും മനാലിയെയും ബന്ധിപ്പിക്കുന്ന സഞ്ചാര പാതയാണ് അടൽ തുരങ്കം.