കേരളം

kerala

ETV Bharat / bharat

രാജീവ് ഗാന്ധിയുടെ വധം അടിസ്ഥാനമാക്കി വെബ് സീരിസ് ഒരുങ്ങുന്നു

പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ ആസ്‌പദമാക്കി 'ട്രെയിൽ ഓഫ് ആൻ അസ്സാസിൻ' എന്ന വെബ് സീരിസ് അവതരിപ്പിക്കാനൊരുങ്ങി അപ്ലോസ് എന്‍റർടൈന്‍റ്‌മെന്‍റ്. നാഗേഷ് കുക്കുനൂർ സംവിധാനം നിർവ്വഹിക്കും.

By

Published : Sep 6, 2022, 5:56 PM IST

assassin web series on rajiv gandhis assassination  rajiv gandhis assassination  Rajiv gandhi assassination series  ട്രെയിൽ ഓഫ് ആൻ അസ്സാസിൻ  പ്രധാനമന്ത്രി രാജീവ് ഗാന്ധി  രാജീവ് ഗാന്ധിയുടെ കൊലപാതകം  രാജീവ് ഗാന്ധിയുടെ കൊലപാതകം വെബ് സീരിസ്  അപ്ലോസ് എന്‍റർടൈന്‍റ്‌മെന്‍റ്  നാഗേഷ് കുക്കുനൂർ  നാഗേഷ് കുക്കുനൂർ സംവിധാനം  അനിരുധ്യ മിത്ര  അനിരുധ്യ മിത്രയുടെ പുസ്‌തകം  ശ്രീപെരുമ്പത്തൂരിൽ എൽടിടിഇ ചാവേർ  എൽടിടിഇ ചാവേർ  രാജീവ് ഗാന്ധിയെ കൊലപ്പെടുത്തി  രാജീവ് ഗാന്ധി കൊലപാതകം  rajeev gandhi murder
'ട്രെയിൽ ഓഫ് ആൻ അസ്സാസിൻ': രാജീവ് ഗാന്ധിയുടെ കൊലപാതകം വെബ് സീരിസാക്കാനുള്ള പണിപ്പുരയിൽ അപ്ലോസ് എന്‍റർടൈന്‍റ്‌മെന്‍റ്

മുംബൈ:പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ ആസ്‌പദമാക്കി വെബ് സീരിസ് അവതരിപ്പിക്കാനൊരുങ്ങി അപ്ലോസ് എന്‍റർടൈന്‍റ്‌മെന്‍റ്. 'ട്രെയിൽ ഓഫ് ആൻ അസ്സാസിൻ' എന്നാണ് വെബ് സീരിസിന് പേരിട്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ അനിരുധ്യ മിത്രയുടെ '90 ഡെയ്‌സ്: ദ ട്രൂ സ്റ്റോറി ഓഫ് ദ ഹണ്ട് ഫോർ രാജീവ് ഗാന്ധീസ് അസാസിൻസ്'(90 Days: The True Story of the Hunt for Rajiv Gandhi's Assassins) എന്ന പുസ്‌തകത്തിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് വെബ് സീരിസിന്‍റെ നിർമാണം.

'90 ഡെയ്‌സ്: ദ ട്രൂ സ്റ്റോറി ഓഫ് ദ ഹണ്ട് ഫോർ രാജീവ് ഗാന്ധീസ് അസ്സാസിൻസ്'(90 Days: The True Story of the Hunt for Rajiv Gandhi's Assassins) എന്ന പുസ്‌തകം

നാഗേഷ് കുക്കുനൂർ ആണ് വെബ് സീരിസ് സംവിധാനം ചെയ്യുന്നത്. അനിരുധ്യ മിത്രയുടെ പുസ്‌തകം ഞങ്ങൾക്ക് ശ്രദ്ദേയമായ ഒരു കഥ സമ്മാനിക്കും. മനുഷ്യ വേട്ടയുടെ നാടകീയമായ ഉൾക്കാഴ്‌ച ഇതിലൂടെ ലഭിക്കും. ആ ഹൃദയഭേദകമായ കഥ സമകാലിക പ്രേഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ നാഗേഷുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അപ്ലോസ് എന്‍റർടൈൻമെന്‍റ് സിഇഒ സമീർ നായർ പറഞ്ഞു.

'90 ഡെയ്‌സ്: ദ ട്രൂ സ്റ്റോറി ഓഫ് ദ ഹണ്ട് ഫോർ രാജീവ് ഗാന്ധീസ് അസ്സാസിൻസ്' ഇന്ത്യയിൽ ആരംഭിച്ച ഏറ്റവും വലിയ മനുഷ്യവേട്ടയുടെ കൃത്യമായ വിവരണം നൽകാൻ ശ്രമിച്ചുവെന്ന് രചയിതാവായ അനിരുധ്യ മിത്ര പങ്കുവെച്ചു. ഓഡിയോ-വിഷ്വൽ ഫോർമാറ്റ് കഥയുടെ നിരവധി വശങ്ങൾ പ്രാപ്‌തമാക്കുന്നു. കൂടുതൽ സൂക്ഷ്‌മവും ആകർഷകവുമായ രീതിയിൽ കഥ അവതരിപ്പിക്കും. അപ്ലോസ് എന്‍റർടൈൻമെന്‍റിന്‍റെ പ്രശസ്‌തിയും നാഗേഷ് കുക്കുനൂരിന്‍റെ സംവിധാന വൈദഗ്ധ്യവും ഉള്ളതിനാൽ, ആവേശകരമായ ഒരു സീരീസ് നമുക്ക് മുന്നിലേക്കെത്തുമെന്നും അനിരുധ്യ പറഞ്ഞു.

1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ എൽടിടിഇയുടെ ചാവേർ ബോംബറിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. എൽടിടിഇ അംഗമായ തനു എന്ന് അറിയപ്പെടുന്ന കലൈവാണി രാജരത്നം എന്ന സ്ത്രീയാണ് ആത്മഹത്യ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. തന്‍റെ ബെൽറ്റിൽ ചേർത്തുകെട്ടിയ ബോംബ് പൊട്ടിച്ചാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതെന്നാണ് പറയപ്പെടുന്നത്.

ABOUT THE AUTHOR

...view details