കേരളം

kerala

ETV Bharat / bharat

അസമില്‍ വീണ്ടും ഭൂചലനം ; റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി

ശനിയാഴ്‌ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്.

Assam  assam earthquake  4.2-magnitude quake  അസമിലെ സോനിത്പൂരില്‍ വീണ്ടും ഭൂചലനം  റിക്ടര്‍ സ്കെയില്‍  നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി  National Center for Seismology
അസമില്‍ വീണ്ടും ഭൂചലനം

By

Published : Jun 19, 2021, 12:17 PM IST

ഗുവഹത്തി: അസമിലെ സോനിത്പൂരില്‍ വീണ്ടും ഭൂചലനം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ അഞ്ചാമത്തെ ഭൂചലനമാണ് അസമില്‍ റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ആളപായമില്ല. തേസ്പൂരില്‍ 30 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.

ALSO READ: 'സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിന്‍റെ സ്വത്ത്' ; അനുനയ സ്വരവുമായി അജയ് മാക്കൻ

സംസ്ഥാനത്ത് റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ വെള്ളിയാഴ്ചയുണ്ടായതായും നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി വ്യക്തമാക്കി. 3, 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ യഥാക്രമം മണിപൂരിലും മേഘാലയയിലും അനുഭവപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details