കേരളം

kerala

ETV Bharat / bharat

അസമിൽ 5,436 പേർക്ക് കൂടി കൊവിഡ് ; 80 മരണം - assam covid cases raises news

സംസ്ഥാനത്ത് നിലവിൽ 53,317 പേരാണ് ചികിത്സയിലുള്ളത്.

അസം കൊവിഡ്  അസമിൽ 5436 പേർക്ക് കൊവിഡ് വാർത്ത  അസം കൊവിഡ് അപ്‌ഡേറ്റ്സ്  അസമിലെ കൊവിഡ് കേസുകൾ  അസം  അസം കൊവിഡ് സാഹചര്യം  അസമിൽ 24 മണിക്കൂറിൽ 80 മരണം  അസം കൊവിഡ് മരണം  അസം കൊവിഡ് വാർത്ത  assam covid cases news  assam covid news  assam covid laetst news  80 death in 24 hours in assam  assam covid cases raises news  assam covid cases news
അസമിൽ 5,436 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ മരണം 80

By

Published : May 29, 2021, 7:53 AM IST

ഗുവാഹത്തി :അസമിൽ പുതുതായി 5,436 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,98,010 ആയി. 24 മണിക്കൂറിനിടെ 80 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം 5,760 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 3,40,178 പേർ രോഗമുക്തി നേടിയിട്ടുണ്ട്. അസമിലെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 4.78 ശതമാനമാണെന്നും 3,168 കൊവിഡ് മരണം സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 53,317 പേരാണ് ചികിത്സയിലുള്ളത്.

READ MORE:അസമിൽ 6,221 പേർക്ക് കൂടി കൊവിഡ്

വെള്ളിയാഴ്‌ച ഇന്ത്യയിൽ 1,86,364 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 44 ദിവസങ്ങളിലെ കുറഞ്ഞ നിരക്കായിരുന്നു ഇത്. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഒമ്പത് ശതമാനമായി കുറഞ്ഞുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

READ MORE:കൊവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചതിന് ബിബിഎംപി അധികൃതർ മർദിച്ചതായി പരാതി

ABOUT THE AUTHOR

...view details