ഗുവഹത്തി: ആദിവാസി പീപ്പിൾസ് ലിബറേഷൻ ആർമി പ്രവര്‍ത്തകരെ പൂര്‍ണമായും അറസ്റ്റ് ചെയ്തതായി അസം പൊലീസ് അറിയിച്ചു. സംഘത്തിലെ ഒമ്പത് കേഡർമാരെ ബുധനാഴ്‌ച പല ജില്ലകളിൽ നിന്നായി അറസ്‌റ്റ് ചെയ്യുകയും ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. അടുത്തിടെ ഗോലാഘട്ട്, കർബി ആംഗ്ലോങ് ജില്ലകളിലായി രൂപം കൊണ്ട വിമത സംഘടനയാണ് എപിഎൽഎ.
ആദിവാസി പീപ്പിൾസ് ലിബറേഷൻ ആർമി പ്രവര്‍ത്തകരെ പൂര്‍ണമായും പിടികൂടിയതായി അസം പൊലീസ് - എപിഎൽഎ
അടുത്തിടെ ഗോലാഘട്ട്, കർബി ആംഗ്ലോങ് ജില്ലകളിലായി രൂപം കൊണ്ട വിമത സംഘടനയാണ് എപിഎൽഎ
'അക്രമം അവകാശപ്പെടുന്ന ഗ്രൂപ്പുകളോട് സഹിഷ്‌ണുത കാണിക്കില്ല': ആദിവാസി പീപ്പിൾസ് ലിബറേഷൻ ആർമിയെ ഇല്ലായ്‌മ ചെയ്‌ത് അസം പൊലീസ്
അക്രമങ്ങളോടും അക്രമം അവകാശപ്പെടുന്ന ഗ്രൂപ്പുകളോടും ഞങ്ങൾ സഹിഷ്‌ണുത കാണിക്കില്ലെന്ന് പൊലീസ് സ്‌പെഷ്യൽ ഡയറക്‌ടർ ജനറൽ ജി പി സിംഗ് പറഞ്ഞു. ഇവർ സർക്കാരുമായി സമാധാന ചർച്ചകൾ നടത്തുന്ന ആദിവാസി തീവ്രവാദി ഗ്രൂപ്പുകളുടെ കേഡറുകളായിരുന്നുവെന്നും എന്നാൽ പുതിയ വിഭാഗമായി വീണ്ടും സംഘടിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് അറിയിച്ചു.