ദിസ്പൂർ: അസമിലെ ഒന്നാം ഘട്ട തെരഞ്ഞടുപ്പിൽ മൂന്ന് മണിവരെയുള്ള കണക്കനുസരിച്ച് 61.86 ശതമാനം പോളിങ് രേഖപ്പെടുത്തി. 34 ജില്ലകളിലായി 126 നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന മൂന്ന് ഘട്ട തെരഞ്ഞെടുപ്പുകളിൽ ആദ്യത്തെ ഘട്ടമാണ് ഇന്ന് നടക്കുന്നത്.
അസം ഒന്നാം ഘട്ട തെരഞ്ഞടുപ്പ്; മൂന്ന് മണിവരെ 61.86 ശതമാനം പോളിങ് രേഖപ്പെടുത്തി
34 ജില്ലകളിലായി 126 നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന മൂന്ന് ഘട്ട തെരഞ്ഞെടുപ്പുകളിൽ ആദ്യത്തെ ഘട്ടമാണ് ഇന്ന് നടക്കുന്നത്.
അസം ഒന്നാം ഘട്ട തെരഞ്ഞടുപ്പ്; മൂന്ന് മണിവരെ 61.86 ശതമാനം പോളിംഗ് രേഖപ്പെടുത്തി
ഒന്നാം ഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന 47 നിയോജകമണ്ഡലങ്ങളിൽ ഭരണകക്ഷിയായ ബിജെപിയും, കോൺഗ്രസ്-എഐയുഡിഎഫ് സഖ്യവും തമ്മിൽ നേരിട്ടുള്ള മത്സരമാണ് കാഴ്ചവെയ്ക്കുന്നത്. 15 വർഷത്തെ ഭരണത്തിന് ശേഷം 2016 ൽ കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്ത ബിജെപി, എജിപിയുടെയും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന്‍റെയും സഹായത്തോടെ തുടർ ഭരണം ലക്ഷ്യം വയ്ക്കുമ്പേൾ കൈവിട്ട ഭരണം തിരികെപ്പിടിക്കാനുള്ള പ്രയത്നത്തിലാണ് കോണ്‍ഗ്രസ്.