കേരളം

kerala

Ashok Leyland ecomet Star 1915 അശോക് ലെയ്‌ലാൻഡിന്‍റെ പുതിയ ഇക്കോമെറ്റ് സ്റ്റാർ 1915 ട്രക്ക് നിരത്തില്‍

By ETV Bharat Kerala Team

Published : Oct 11, 2023, 1:31 PM IST

New Ecomet Star 1915 Truck ചരക്ക് ഗതാഗത സേവന മേഖലയിലെ ഇ-കൊമേഴ്‌സ്, പാഴ്‌സൽ ഡെലിവറി, പുതിയ ഉൽപ്പന്നങ്ങളുടെ ഗതാഗതം എന്നിവയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഇക്കോമെറ്റ് സ്റ്റാർ 1915 ട്രക്ക് നിർമിച്ചിരിക്കുന്നതെന്ന് അശോക് ലെയ്‌ലാൻഡ് മീഡിയം ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ പ്രസിഡന്റ് സഞ്ജീവ് കുമാർ പറഞ്ഞു.

Ashok Leyland launches ecomet Star 1915
Ashok Leyland launches ecomet Star 1915

ചെന്നൈ:പുതിയ ചരക്ക് വാഹനം നിരത്തിലിറക്കി അശോക് ലെയ്‌ലാൻഡ്. ദീർഘദൂര ചരക്ക് ഗതാഗതത്തിന് അനുയോജ്യമായ ഇന്റർമീഡിയറ്റ് വാണിജ്യ വാഹന വിഭാഗത്തിൽ ഒന്നാമത് എത്തുക എന്ന ലക്ഷ്യവുമായാണ് ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അശോക് ലെയ്‌ലാൻഡ് ഇക്കോമെറ്റ് സ്റ്റാർ 1915 ട്രക്ക് നിരത്തിലിറക്കിയത്.

18.49 ടൺ ജിവിഡബ്ല്യു (ഗ്രോസ് വെഹിക്കിൾ വെയ്റ്റ്) ഉള്ള ഇക്കോമെറ്റ് സ്റ്റാർ 1915, ചരക്ക് ഗതാഗത സേവന മേഖലയിലെ ഇ-കൊമേഴ്‌സ്, പാഴ്‌സൽ ഡെലിവറി, പുതിയ ഉൽപ്പന്നങ്ങളുടെ ഗതാഗതം എന്നിവയ്ക്ക് അനുയോജ്യമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഭാരം കയറ്റുന്നതില്‍ നിലവിലുള്ള മോഡലുകളേക്കാൾ മികച്ചത് ( ഉയർന്ന പേലോഡ് കപ്പാസിറ്റി) എന്ന തരത്തിലാണ് പുതിയ ട്രക്കിന്റെ ലോഞ്ച്. ഇന്റർമീഡിയറ്റ് വാണിജ്യ വാഹന വിഭാഗത്തിൽ Intermediate Commercial Vehicle (ICV) segment മികച്ച വാഹനങ്ങൾ നിരത്തില്‍ ഇറക്കുന്നതില്‍ എന്നും മുന്നിലാണ് തങ്ങളെന്ന് അശോക് ലെയ്‌ലാൻഡ് മീഡിയം ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ പ്രസിഡന്റ് സഞ്ജീവ് കുമാർ പറഞ്ഞു.

150hp H4 എഞ്ചിൻ അടങ്ങുന്ന 18.49T യുടെ GVW ഉള്ള ഇക്കോമെറ്റ് സ്റ്റാർ 1915 ട്രക്ക് ദീർഘദൂര ചരക്ക് ഗതാഗത യാത്രകൾക്ക് അനുയോജ്യമാണെന്നും സഞ്ജീവ് കുമാർ പറഞ്ഞു. മികച്ച ഇന്ധനക്ഷമത, വേഗതയേറിയ ടേൺറൗണ്ട് സമയം, ഈടുനില്‍ക്കുന്ന ടയറുകൾ, ദൈർഘ്യമേറിയ സർവീസ് ഇടവേളകൾ, അറ്റകുറ്റപ്പണി ചെലവുകളിൽ കുറവ് എന്നിവ കമ്പനി ഉറപ്പുനൽകുന്നതായും സഞ്ജീവ് കുമാർ പറഞ്ഞു.

ഇക്കോമെറ്റ് സ്റ്റാർ 1615, 1815, 1815+ ശ്രേണിയിലുള്ള ട്രക്കുകൾക്കൊപ്പം 16T-GVW ICV സെഗ്‌മെന്റിൽ അശോക് ലെയ്‌ലാൻഡാണ് വിപണിയില്‍ ഏറ്റവും മികച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ABOUT THE AUTHOR

...view details