ജയ്‌പൂർ:കർഷകരുടെ പ്രശ്നം പരിഹരിക്കാത്തതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇത്തവണ കർഷകർ റോഡുകളിൽ നിന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യാൻ നിർബന്ധിതരായെന്നും അദ്ദേഹം പറഞ്ഞു. കർഷക സഹോദരങ്ങൾ പുതുവർഷത്തെ റോഡുകളിൽ നിന്നും സ്വാഗതം ചെയ്യുന്നതിൽ ഖേദമുണ്ടെന്നും കുടുംബത്തോടൊപ്പം പുതുവത്സരം ആഘോഷിക്കാൻ അവസരമൊരുക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.സർക്കാർ കർഷകരോട് അനുകമ്പ കാണിച്ചില്ല. ജനുവരി നാലിന് അടുത്ത ചർച്ചയെന്നും അശോക് ഗെലോട്ട് പറഞ്ഞു.
കർഷകരുടെ പുതുവർഷം റോഡില്‍ ; കേന്ദ്രസർക്കാരിനെ വിമർശിച്ച് അശോക് ഗെലോട്ട് - Ashok Gehlot
ഇത്തവണ കർഷകർ റോഡുകളിൽ നിന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യാൻ നിർബന്ധിതരാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ പ്രശ്നം പരിഹരിക്കാത്തതിൽ ബിജെപിക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി
കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി 2021 ജനുവരി മൂന്നിന് പ്രദേശ് കോൺഗ്രസ് കമ്മിറ്റി കുത്തിയിരിപ്പ് സമരം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ, നിയമസഭാംഗങ്ങൾ, പൊതു പ്രതിനിധികൾ, പാർട്ടി പ്രവർത്തകർ 2021 ജനുവരി അഞ്ചിന് 'കിസാൻ ബച്ചാവോ-ദേശ് ബച്ചാവോ' എന്ന പേരിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രചാരണവും രാജസ്ഥാൻ കോൺഗ്രസ് ആരംഭിക്കും.
Last Updated : Dec 31, 2020, 8:59 AM IST